കോഴിക്കോട്: ജില്ലാപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയിൽ വയോജന ക്ഷേമ പദ്ധതികളുടെ നിർവഹണം സംബന്ധിച്ച് ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കില അസോ.പ്രൊഫസർ ഡോ.പീറ്റർ.എം രാജ്, കില കൺസൾട്ടന്റ് ഭാസ്കരൻ പള്ളിക്കര എന്നിവർ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ വി.പി.ജമീല, കെ.വി.റീന, ജില്ലാപഞ്ചായത്ത് അംഗങ്ങളായ കൂടത്താംകണ്ടി സുരേഷ്, നാസർ എസ്റ്റേറ്റ്മുക്ക്, അഡ്വ. പി ഗവാസ്, വിവിധ മേഖലകളിലെ വിദഗ്ദ്ധർ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാപഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീർ വിഷയത്തിൽ ക്രോഡീകരണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |