കൊല്ലം: ബന്ധുവീട്ടിൽ നിന്ന് മടങ്ങുകയായിരുന്ന ദമ്പതികളെ സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു, ഭാര്യ മരിച്ചു. ഭർത്താവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം മയ്യനാട് പള്ളേന്റെഴികത്ത് രമ ഡെയിൽ റിട്ട.ഡി.എം.ഒ ഡോ.എസ് . ജഗദീഷിന്റെ ഭാര്യ ഇന്ദിരയാണ് (73) മരിച്ചത്. ഡോ.ജഗദീഷിനെ പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ കൂട്ടിക്കൽ - മയ്യനാട് റോഡിൽ സുചിത്ര ജംഗ്ഷനിലായിരുന്നു സംഭവം. സമീപത്തെ ബന്ധുവീട്ടിൽ നിന്ന് റോഡിലേക്കിറങ്ങുമ്പോഴായിരുന്നു അപകടം. ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ദിരയെ രക്ഷിക്കാനായില്ല. സ്കൂട്ടർ യാത്രികരായ യുവാക്കളും പരിക്കേറ്റ് ചികിത്സയിലാണ്.
സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ: അഭിലാഷ്, ശ്രീഹരി. മരുമക്കൾ: ദിവ്യാഞ്ജലി, സിത്താര.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |