കുറ്റ്യാടി: മയക്കുമരുന്ന് ലഹരിമാഫിയയുടെ പിടിയിൽ നിന്ന് കുറ്റ്യാടിയെ മോചിപ്പിക്കുക എന്ന ഉദ്ദേശവുമായി കുറ്റ്യാടിയിൽ ബഹുജന കൂട്ടായ്മ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എ.സി അബ്ദുൾ മജീദ് അദ്ധ്യക്ഷത വഹിച്ചു. പി.കെ നവാസ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ് ,കുറ്റ്യാടി പോലീസ് സബ് ഇൻസ്പെക്ടർ മുനീർ, എക്സൈസ് പ്രിവന്റീവ് ഓഫീസർ ഷൈലേഷ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലീബ സുനിൽ, പഞ്ചായത്ത് സെക്രട്ടറി ഒ.ബാബു, ഹെൽത്ത് ഇൻസ്പെക്ടർ രാജീവൻ, അബ്ദുൾ മജീദ് വേളം, മുനീറുദ്ധീൻ കെ.പി, ജമാൽ പാറക്കൽ എന്നിവർ പ്രസംഗിച്ചു. 2023 ജനുവരി 26 ന് ലഹരി മുക്ത കുറ്റ്യാടിയാക്കി മാറ്റുക എന്നതാണ് ഈ ബഹുജന കൂട്ടായ്മയുടെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |