തിരുവനന്തപുരം: ഇടുക്കി മെഡിക്കൽ കോളേജ് ആദ്യബാച്ച് വിദ്യാർത്ഥി പ്രവേശനത്തിന് മുന്നോടിയായി വികസന പ്രവർത്തനങ്ങൾക്കായി 90 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. ആശുപത്രി ഉപകരണങ്ങൾ, സാമഗ്രികൾ എന്നിവയ്ക്കാണ് തുകയനുവദിച്ചതെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു. പുതിയ കെട്ടിടം പൂർത്തീകരിച്ച് ഐ.പി ആരംഭിച്ചു. മെഡിക്കൽ കോളേജിൽ നാഷണൽ മെഡിക്കൽ കമ്മിഷന്റെ അനുമതി ലഭ്യമാക്കി. മെഡിക്കൽ കോളേജിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകി. ഇവയ്ക്കു പുറമേയാണ് 90 ലക്ഷം അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
കെ.പി.പി.എച്ച്.എ
വനിതാ സമ്മേളനം
തിരുവനന്തപുരം : കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) സംസ്ഥാന വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ജ്വാല 2022 എന്ന പേരിൽ ഒക്ടോബർ ഒന്നിന് എല്ലാ ഉപജില്ലകളിലും വനിതാ സമ്മേളനം സംഘടിപ്പിക്കും. ജില്ലാ, സംസ്ഥാന ഭാരവാഹികൾ സമ്മേളനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുമെന്ന് വനിതാഫോറം സംസ്ഥാന ചെയർപേഴ്സൺ കെ.പി.റംലത്ത്, കൺവീനർ ജയമോൾ മാത്യു, വൈസ് പ്രസിഡന്റ് അജി സ്കറിയ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |