പയ്യോളി: കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷന്റ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി പയ്യോളി മേഖലാ കമ്മിറ്റി ഇരിങ്ങൽ സർഗാലയിൽ സംഘടിപ്പിച്ച കുടുംബ സംഗമം കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനംചെയ്തു.
പി.കെ.രവീന്ദ്രന്റെ കുടുംബത്തിനുള്ള സി.ഡബ്ല്യു.എസ്.എ കുടുംബക്ഷേമ പദ്ധതിയുടെ 3 ലക്ഷം രൂപയുടെ ചെക്ക് കൈമാറൽ ചടങ്ങും എം.എൽ.എ നിർവഹിച്ചു. പ്ലസ്ടു, എസ്.എസ് എൽ.സി . പരീക്ഷയ്ക്ക് ഉന്നതവിജയം നേടിയ സി.ഡബ്ല്യു.എസ്.എ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു കൊണ്ട് പയ്യോളി മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷെഫീക്ക് സംസാരിച്ചു. മേഖലാ പ്രസിഡന്റ് വി.പി.വിനോദൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ചന്ദ്രൻ പി.കെ. കുറ്റ്യാടി, ജില്ലാ പ്രസിഡന്റ് സന്തോഷ് കക്കോടി, സെക്രട്ടറി ശശിധരൻ വി.പി.സി.കെ നാരായണൻ. ഗിരീഷ്കുമാർ.എ. രാജീവൻ എം.സി, ഷിജു കെ.പി എന്നിവർ പ്രസംഗിച്ചു. പി.വി.വിജയൻ സ്വാഗതവും അച്ചുതൻ കെ. നന്ദിയും പറഞ്ഞു. രാജീവ് മേമുണ്ട അവതരിപ്പിച്ച ശാസ്ത്ര മാജിക് ഷോയും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |