ന്യൂഡൽഹി: എല്ലാ വർഷവും ജനുവരി 15ന് നടക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ ആർമി പരേഡ് ഡേ ഇത്തവണ ന്യൂഡൽഹിക്ക് പുറത്തേക്ക് മാറ്റിയേക്കും. അടുത്ത വർഷത്തെ പരേഡ് സതേൺ കമാൻഡ് ഏരിയയിൽ നടത്താനാണ് സാദ്ധ്യത. മഹാരാഷ്ട്രയിലെ പൂനെയാണ് സതേൺ കമാൻഡിന്റെ ആസ്ഥാനം. ആഘോഷങ്ങൾ രാജ്യമാകെ വ്യാപിപ്പിക്കണമെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം.
സ്വാതന്ത്ര്യം നേടിയ ശേഷം ഇന്ത്യയുടെ ആദ്യത്തെ കമാൻഡ് ഇൻ ചീഫിനെ നിയമിച്ച ദിവസമാണ് സൈനിക ദിനമായി ആഘോഷിക്കുന്നത്. 1949 ജനുവരി 15 ന് ലെഫ്റ്റനന്റ് ജനറൽ കെ.എം. കരിയപ്പ അവസാനത്തെ ബ്രിട്ടീഷ് കമാൻഡ് ഇൻ ചീഫിനെ മാറ്റി സ്ഥാനമേറ്റു. ഡൽഹി കന്റോൺമെന്റിലെ കരിയപ്പ പരേഡ് ഗ്രൗണ്ടിലാണ് ആർമി ഡേ പരേഡ് നടക്കുന്നത്.
ഇന്ത്യൻ എയർഫോഴ്സും ഈ വർഷം വാർഷിക ഫ്ളൈപാസ്റ്റും പരേഡും ഡൽഹിക്ക് സമീപമുള്ള ഹിൻഡൺ എയർ ബേസിൽ നിന്നും ചണ്ഡിഗഡിലേക്ക് മാറ്റിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |