SignIn
Kerala Kaumudi Online
Thursday, 25 April 2024 2.05 AM IST

കാര്യവട്ടത്തെ ക്രിക്കറ്റ് : ടിക്കറ്റ് വിൽപന ആരംഭിച്ചു

cricket

നിരക്കുകൾ: 1,500,2,750,6,000

വിദ്യാർത്ഥികൾക്ക്: 750

തിരുവനന്തപുരം : കാര്യവട്ടം സ്‌പോർട്ട്സ് ഹബ്ബിൽ (ഗ്രീൻഫീൽഡ് സ്റ്റേഡിയം) 28ന് നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി- 20 ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന നടൻ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. .ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും റീജിയണൽ ബിസിനസ് ഹെഡുമായ എ ഹരികൃഷ്ണൻ സുരേഷ് ഗോപിയിൽ നിന്നും ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി.

1500 രൂപയാണ് അപ്പർ ടയർ ടിക്കറ്റ് നിരക്ക്. വിദ്യാർത്ഥികൾക്ക് 50 ശതമാനം ഇളവ് നൽകും.പവിലിയന് 2750 രൂപയും കെ.സി.എ ഗ്രാൻഡ് സ്റ്റാൻഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്.www.paytminsider.in വഴിയാണ് ടിക്കറ്റ് വിൽപ്പന. ജിഎസ്ടിയും വിനോദ നികുതിയും ഉൾപ്പടെയാണ് ടിക്കറ്റ് നിരക്ക്. ഒരു മെയിൽ ഐഡിയിൽ നിന്നും മൂന്ന് ടിക്കറ്റ് എടുക്കാം. ഓൺലൈൻ വഴി ടിക്കറ്റ് വാങ്ങുന്നതിനായി അക്ഷയ കേന്ദ്രങ്ങളുമായി കെ.സി.എ ധാരണയിലെത്തി. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ വഴി ടിക്കറ്റ് എടുക്കാം. ഇത്തവണ മൂവായിരത്തോളം സീറ്റുകൾ കുറവാണെന്ന് കെ.സി.എ ഭാരവാഹികൾ അറിയിച്ചു.

750 രൂപയായിരിക്കും വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക്. വിദ്യാർത്ഥികൾക്കുള്ള ഇളവ് ലഭിക്കുന്നതിനായി അതത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആവശ്യമുള്ള കൺസഷൻ ടിക്കറ്റുകൾ കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ബുക്ക് ചെയ്യണം.

ബി.സിസി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും മത്സരം കാണാനെത്തുമെന്ന് കെ.സി.എ അറിയിച്ചു. ഇന്ത്യാ ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ മത്സരമാണിത്. ഹോട്ടൽ താജ് വിവാന്തയിൽ നടന്ന ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സജൻ കെ. വർഗീസ് അദ്ധ്യക്ഷനായി. ചടങ്ങിൽ ഇന്ത്യൻ താരം സഞ്ജു സാംസനെ ആദരിച്ചു.സഞ്ജുവിനെക്കുറിച്ചുള്ള വീഡിയോയും പുറത്തിറക്കി.

മുൻ എം.പി പന്ന്യൻ രവീന്ദ്രൻ, കെ.സി.എ പ്രസിഡന്റ് സജൻ കെ. വർഗീസ്, കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സോണി ചെറുവത്തൂർ, ബി.സി.സി.ഐ ലെവൽ 3 കോച്ച് ബിജു ജോർജ്, തിരുവനന്തപുരം ചേംമ്പർ ഓഫ് കോമേഴ്സ് വൈസ് പ്രസിഡന്റ് രഘുചന്ദ്രൻ നായർ, എൽ.എൻ.സി.പി സായി പ്രിൻസിപ്പൽ ജി. കിഷോർ എന്നിവർ സംസാരിച്ചു. മത്സരത്തിന്റെ ബാങ്കിംഗ് പാർട്ട്ണറായ ഫെഡറൽ ബാങ്കുമായും ടിക്കറ്റിങ് പാർട്ട്ണറായ പേടിഎം ഇൻസൈഡറുമായും (Paytminsider.in) മെഡിക്കൽ പാർട്ട്ണറായ അനന്തപുരി ഹോസ്പിറ്റലുമായും സ്‌കോറിംഗ് റൈറ്റ് പാർട്ട്ണറായ പെപ്സികോയുമായുള്ള ധാരണാ പത്രങ്ങൾ സഞ്ജു സാംസൺ കൈമാറി. ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ്, കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ശ്രീജിത്ത്.വി നായർ, കെ.സി.എ വൈസ് പ്രസിഡന്റ് ജാഫർ സേട്ട്, ജോയിന്റ് സെക്രട്ടറി രജിത് രാജേന്ദ്രൻ, മത്സരത്തിന്റെ ജനറൽ കൺവീനർ വിനോദ് .എസ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.