തിരുവല്ല: കൊല്ലം ജില്ലയിലെ കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന ജയകുമാർ എന്ന അഭിഭാഷകനെ മർദ്ദിച്ച പൊലീസുകാരെ സർവീസിൽ നിന്നും പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി അഭിഭാഷകർ നടത്തിവരുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി തിരുവല്ലയിൽ ഇന്നലെ കോടതികൾ ബഹിഷ്ക്കരിച്ച് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ.സിറിൽ ടി ഈപ്പൻ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ സമ്മേളനം പ്രസിഡന്റ് അഡ്വ. രാജേഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഡ്വ. എം ബി നൈനാൻ. ട്രഷറർ അഡ്വ. ദീപക് മാമൻ മത്തായി അഭിഭാഷകരായ വി. ആർ.സുധീഷ്, ജി.സന്തോഷ്, വി.ജിനചന്ദ്രൻ , സിനി പി.എം, എൻ സി പ്രെനി, എസ് എൻ ഹരികൃഷ്ണൻ , മനോജ് മാത്യു, സാം പട്ടേരിൽ, സി.എൻ. പ്രേംകുമാർ , എ.വി. അരുൺ പ്രകാശ്, ഷാജി ജോർജ് സിബി ജെയിംസ്, എൻ.രമേശ്, രാജേഷ് നെടുമ്പ്രം,ജെറിൻ തോമസ്, ആഷിഷ് ഉമ്മൻ ജോർജ്ജ്, ലക്ഷ്മി എസ് നായർ,വിഷ്ണു ആർ നായർ,സിജു ശാമുവേൽ,വിബിത ബാബു, ജേക്കബ്ബ് ഫിലിപ്പ്, വി.വി ഷാജി, ഷാജി തോമ്പു കുഴി, അഭിലാഷ് ചന്ദ്രൻ, എസ്.ആർ ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |