SignIn
Kerala Kaumudi Online
Thursday, 18 April 2024 7.39 AM IST

കളിച്ചുജയിച്ച ഛെത്രിയെ തളളിമാറ്റി ഗവർണറുടെ പടമെടുപ്പ്

sunil-chetri

കൊൽക്കത്ത: ഡുറൻഡ്കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ സമ്മാനദാന ചടങ്ങിനിൽ വിജയികൾക്കുള്ള ട്രോഫി സ്വീകരിക്കാനെത്തിയ ബെംഗളൂരു എഫ്‌.സിയുടെ ക്യാപ്ടൻ സുനിൽ ഛേത്രിയെ തള്ളിമാറ്റിയ പശ്ചിമ ബംഗാൾ ഗവർണർക്ക് നേരേ സോഷ്യൽ മീഡിയയിൽ പ്രതിഷേധം രൂക്ഷം. മണിപ്പൂർ - പശ്ചിമ ബംഗാൾ ഗവർണർ ലാ ഗണേശനാണ് ഛെത്രിക്ക് ട്രോഫി സമ്മാനിച്ചത്. തുടർന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യാനുള്ള സൗകര്യത്തിനായി ഗവർണർ ഛെത്രിയെ തള്ളി നീക്കുകയായിരുന്നു.

ഇന്ത്യന്‍ ഫുട്‌ബാൾ ടീം ക്യാപ്ടൻ കൂടിയായ ഛേത്രിയെ ലാ ഗണേശൻ അപമാനിച്ചെന്നാണ് ആരാധകർ പറയുന്നത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ഗവർണർക്കെതിരേ കടുത്ത ഭാഷയിൽ പ്രതിഷേധം ഉയരുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വൃത്തികെട്ട മുഖമാണിതെന്നും പലരും അഭിപ്രായപ്പെടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CHETRI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.