SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.12 PM IST

അധികാരം ഏറ്റെടുത്തപ്പോഴും എഴുപതാം വർഷത്തിലും എലിസബത്ത് രാജ്ഞി ജനങ്ങളെ അഭിവാദ്യം ചെയ്തത് ഇവിടെ വച്ച്,​ ബക്കിംഗ്ഹാം പാലസ് കൊട്ടാരം മാത്രമല്ല,​ പ്രത്യേകതകൾ ഇവയാണ്

kk

ഏഴു പതിറ്റാണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധികാരം കൈയിലേന്തിയ എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഏഴു പതിറ്റാണ്ട് മുൻപ് എലിസബത്ത് രാജ്ഞി അധികാരം ഏറ്റെടുത്തപ്പോഴും ഒടുവിൽ എഴുപതാം വാർഷികം ആഘോഷിത്തപ്പോഴും ജനങ്ങളെ അഭിവാദ്യം ചെയതത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായ ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ നിന്നാണ്.

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചരിത്രത്തോടൊപ്പം പരാമർശിക്കപ്പെടുന്ന ബക്കിംഗ്ഹാം പാലസ് രാജകീയ മന്ദിരം എന്നതിലുപരി ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞതാണ്. 1761 ൽ ജോർജ് മൂന്നാമൻ രാജാവ് തന്റെ രാജ്ഞിക്കായി വാങ്ങിയ താണ് ബക്കിംഗ്ഹാം കൊട്ടാരം. ഇന്നത്തേതിനെ അപേക്ഷിച്ച് നന്നേ ചെറുതായിരുന്ന വസതി ജോർജ് നാലാമന്റെ കാലത്താണ് കൊട്ടാരം എന്ന നിലയിൽ പുതുക്കിപണിതത്. ജോൺ നാഷ് എന്ന ആർക്കിടെക്ടിന്റെ സഹായത്തോടെ സ്യൂട്ട് റൂമുകൾ നിർമ്മിച്ചു ഫ്രഞ്ച് നിയോ ക്ലാസിക്കൽ ശൈലി പിന്തുടർന്നാണ് കൊട്ടാരത്തിന്റെ പുറംഭാഗം ഒരുക്കിയത്.

ജോർജ് നാലാമന്റെ മരണശേഷം അദ്ദേഹത്തിന്റെ അനുജൻ വില്യം നാലാമൻ എഡ്വേർഡ് ബ്ലോർ എന്ന ആർക്കിടെ്ര്രകിന്റെ സഹായത്തോടെ കൊട്ടാരത്തിന്റെ നവീകരണം പൂർത്തിയാക്കുകയായിരുന്നു. വിക്ടോറിയ രാജ്ഞിയാണ് ബക്കിംഗ്ഹം കൊട്ടാരം ഔദ്യോഗിക വസതി എന്ന നിലയിൽ ആദ്യം ഏറ്റെടുത്തത്. രാജ്ഞിയുടെ വിവാഹ സമയത്ത് അതിഥികളെ പാർപ്പിക്കാൻ സ്ഥലം മതിയാവില്ല എന്ന് മനസ്സിലാക്കിയതോടെ കൊട്ടാരത്തിലെ ഒരു ഭാഗത്ത് സ്ഥാപിച്ചിരുന്ന മാർബിൾ ആർച്ച് നീക്കം ചെയ്യുകയും അവിടെ മുറികൾ നിർമ്മിക്കുകയും ചെയ്തു.

പിന്നീട് 1913 ൽ കൊട്ടാരത്തിന്റെ ഫസാഡ് നവീകരിച്ചു. . സർ ആസ്റ്റൺ വെബ് എന്ന ഡിസൈനറിനായിരുന്നു നിർമ്മാണ ചുമതല. പോർട്ട്‌ലെൻഡ് സ്റ്റോൺ ഉപയോഗിച്ചാണ് അദ്ദേഹം കൊട്ടാരത്തിന്റെ മുഖം മിനുക്കിയത്. 775 മുറികളാണ് പ്രൗഢമായ കൊട്ടാരത്തിനുള്ളിൽ ഉള്ളത്. 78 ബാത്ത്‌റൂമുകളും ഇതിൽ ഉൾപ്പെടുന്നു. കൊട്ടാരത്തിലെ ജീവനക്കാർക്കായി മാത്രം 188 കിടപ്പുമുറികളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇതിനുപുറമേ 92 ഓഫീസ് മുറികളും 19 സ്റ്റേറ്റ് മുറികളും അതിഥികൾക്കായുള്ള പ്രത്യേക ഇടങ്ങളും എല്ലാം കൊട്ടാരത്തിലുണ്ട്.

ബോൾ റൂം ആണ് കൊട്ടാരത്തിലെ മുറികളിൽ ഏറ്റവും വലുത്. കൊട്ടാരത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ മുറികളുടെ താഴെയായി സ്ഥിതി ചെയ്യുന്ന വൈൻ നിലവറയാണ് മുറികളിൽ ഏറ്റവും പഴക്കം ചെന്നത്. ജോർജ് മൂന്നാമൻ ഇവിടം സ്വന്തമാക്കുന്നതിന് മുൻപ് തന്നെ നിർമ്മിക്കപ്പെട്ട നിലവറയാണിത്.കൊട്ടാരത്തിനടിയിൽ കൂടി ഒഴുകുന്ന നദിയാണ് മറ്റൊരു പ്രത്യേകത. ഹാംപ്സ്റ്റഡ് മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന ടൈബൺ അരുവി തെംസ് നദിയിൽ എത്തിച്ചേരുന്നതിന് മുൻപായി കൊട്ടാരമുറ്റത്തിനും തെക്കുഭാഗത്തുള്ള കെട്ടിടങ്ങൾക്കും അടിയിലൂടെയാണ് ഒഴുകുന്നത് എന്ന് പറയപ്പെടുന് കൊട്ടാരത്തിലെ പൂന്തോട്ടത്തിനുമുണ്ട് ഒട്ടേറെ സവിശേഷതകൾ. ലണ്ടനിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ ഉദ്യാനമാണ് ബക്കിങ്ഹാമിലേത്. 39 ഏക്കർ വിസ്തൃതിയിലാണ് രാജകീയ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. ലണ്ടനിലെ ഏറ്റവും പഴക്കം ചെന്ന ഹെലികോ്ര്രപർ പാഡ് ഉള്ളതും ഇതേ പൂന്തോട്ടത്തിലാണ്. രാജകുടുംബത്തിനായി പ്രത്യേക എടിഎമ്മും ജീവനക്കാർക്ക് ഉപയോഗിക്കാവുന്ന വിധത്തിൽ പോസ്റ്റ് ഓഫിസും കൊട്ടാരത്തിൽത്തന്നെ പ്രവർത്തിക്കുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MY HOME, NUCKINGHAM
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.