തൃശൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർത്ഥം, വാദ്യകുലപതി പെരുവനം കുട്ടന്മാരാർ നേതൃത്വം നൽകുന്ന 151 കലാകാരന്മാരുടെ മേളം 24ന് വൈകിട്ട് നാലിന് തെക്കെഗോപുരനടയിൽ അരങ്ങേറും. യാത്രയുടെ വിളംബരം അറിയിച്ചുകൊണ്ടുള്ള മഹാമേളമാണ് നടക്കുന്നത്. 151 കലാകാരന്മാർ മേളത്തിൽ അണിനിരക്കുമെന്ന് സംഘാടകസമിതി ചെയർമാൻ ജോസ് വള്ളൂർ, കൾച്ചറൽ കമ്മിറ്റി ചെയർമാൻ കെ.ബി. ശശികുമാർ എന്നിവർ അറിയിച്ചു.
ഭാരത് ജോഡോ വിളംബര ജാഥ ഇന്ന്
തൃശൂർ: ഭാരത് ജോഡോ പദയാത്രയെ വരവേൽക്കാൻ ജില്ലയിലെ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ വരവറിയിക്കുന്ന വിളംബരജാഥ ഇന്ന് വൈകിട്ട് നാലിന് സ്വരാജ് റൗണ്ടിൽ നടക്കും. ഡി.സി.സി ഓഫീസിൽ നിന്ന് ആരംഭിക്കുന്ന വിളംബരജാഥ നഗരം ചുറ്റി കോർപറേഷൻ ഓഫീസിനു മുന്നിൽ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |