SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.03 PM IST

ജനത്തെ വഴിനീളെ കടിച്ചുകീറിയിട്ടും കണ്ണടച്ച് തദ്ദേശ സ്ഥാപനങ്ങൾ

dog

പണം വകയിരുത്താതെ

12 പഞ്ചായത്തുകൾ

മെല്ലെപ്പോക്കിൽ

4 മുനിസിപ്പാലിറ്റികൾ

കൊല്ലം: കൊല്ലം കോർപ്പറേഷന്റെയും ജില്ലാ പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ തെരുവുനായ വന്ധ്യംകരണത്തിന് നടപടി ആരംഭിച്ചിട്ടും ജില്ലയിലെ നാല് മുനിസിപ്പാലിറ്റികൾ മെല്ലെപ്പോക്കിൽ.

വന്ധ്യംകരണ കേന്ദ്രം സജ്ജമാക്കാനുള്ള ഒരുക്കങ്ങൾ, വെറ്ററിനറി ഡോക്ടർമാരുടെയും ഡോഗ് ഹാൻഡ്ലർമാരുടെയും നിയമനം തുടങ്ങിയവ മുനിസിപ്പാലിറ്റികളിൽ ഇഴയുകയാണ്. ജില്ലയിൽ ആകെ 68 പഞ്ചായത്തുകളാണുള്ളത്. ഇതിൽ 12 പ‌ഞ്ചായത്തുകൾ ഇതുവരെ എ.ബി.സി പദ്ധതിക്ക് പണം വകയിരുത്തിയിട്ടില്ല.

എല്ലാ മേഖലകളിലും ഒരുപോലെ നടപ്പാക്കിയില്ലെങ്കിൽ എ.ബി.സി പദ്ധതി ഫലപ്രദമാകില്ല. വന്ധ്യംകരണ നടപ്പാക്കാത്ത പ്രദേശങ്ങളിലെ തെരുവ് നായകൾ മറ്റുള്ളിടങ്ങളിലേക്കെത്തി വീണ്ടും പെറ്റുപെരുകുന്ന സ്ഥിതിയുണ്ടാകും. ജില്ലാ പഞ്ചായത്തുമായി ചേർന്ന് എ.ബി.സി പദ്ധതി നടപ്പാക്കാമെന്ന് സർക്കാർ നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും ജില്ലയിലെ മുനിസിപ്പാലിറ്റികൾ അതിനും തയ്യാറായിട്ടില്ല.

വെറ്ററിനറി ഡോക്ടർമാരെ കിട്ടാനില്ല

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇപ്പോൾ എ.ബി.സി പദ്ധതിക്കായി 13 താത്കാലിക കേന്ദ്രങ്ങൾ സജ്ജമാക്കിയെങ്കിലും ആറ് വെറ്ററിനറി ഡോക്ടർമരേയുള്ളു. ഇനി രണ്ടുപേരെ കൂടി ലഭിച്ചാലെ വന്ധ്യംകരണം കാര്യക്ഷമമായി നടപ്പാകൂ. ആറ് മാസത്തേക്ക് മാത്രം നിയമിക്കുന്നതിനാലാണ് വെറ്ററിനറി ഡോക്ടർമാർ താല്പര്യം പ്രകടിപ്പിക്കാത്തത്. അതുകൊണ്ട് തന്നെ മുനിസിപ്പാലിറ്റികൾക്ക് ഓരോ ഡോക്ടർമാരെയെങ്കിലും കിട്ടാൻ പ്രയാസപ്പെടേണ്ടി വരുമെന്നാണ് സൂചന.

തദ്ദേശ, മൃഗസംരക്ഷണ വകുപ്പുകൾ തർക്കത്തിൽ

1. ജനരോഷം ശക്തമായതോടെ താത്കാലിക കേന്ദ്രങ്ങളിലാണ് ഇപ്പോൾ വന്ധ്യംകരണം നടക്കുന്നത്

2. രണ്ട് ബ്ലോക്കുകളിൽ ഒരോന്നും കോർപ്പറേഷനുകളിൽ പ്രത്യേകവും എയർ കണ്ടീഷൻ, ഭക്ഷണശാല, ഷെൽട്ടർ എന്നിവ സഹിതമുള്ള വന്ധ്യംകരണ കേന്ദ്രം ആരംഭിക്കണമെന്നാണ് സർക്കാർ നിർദ്ദേശം

3. ഇതിന് തദ്ദേശസ്ഥാപനങ്ങളെയാണ് സർക്കാർ ആദ്യം ചുമതലപ്പെടുത്തിയിരുന്നത്

4. എന്നാൽ എ.ബി.സി കേന്ദ്രം സജ്ജമാക്കാനുള്ള ചുമതല വെറ്ററിനറി ഡോക്ടർമാരെ ചുമതലപ്പെടുത്തിയുള്ള പുതിയ ഉത്തരവ് ഇരു വകുപ്പുകളും തമ്മിലുള്ള തർക്കത്തിന് ഇടയാക്കി

5. എ.ബി.സി കേന്ദ്രമാക്കുന്ന പ്രദേശങ്ങളിൽ ജനങ്ങളുടെ പ്രതിഷേധം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്

6. ഇത് മറികടക്കാൻ തദ്ദേശസ്ഥാപനങ്ങൾ ഉത്തരവാദിത്വം ഏറ്റെടുക്കണെമന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ ആവശ്യം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.