കുളത്തൂപ്പുഴ: പേവിഷ പ്രതിരോധ കുത്തിവയ്പിപ്പിനുശേഷം സൂചിയും സിറിഞ്ചും മറ്റുപകരണങ്ങളും സ്കൂളിന് മുമ്പിൽ ഉപേക്ഷിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കുളത്തൂപ്പുഴയിൽ സംഘടിപ്പിച്ചുവരുന്ന പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പിനുശേഷം ഉപയോഗിച്ച ഉപകരണങ്ങളാണ് സ്കൂളിന് മുമ്പിൽ ഉപേക്ഷിച്ചത്. ഇ.എസ്.എം കോളനി വാർഡിലെ ക്യാമ്പിനുശേഷമാണ് സംഘാടകർ സിറിഞ്ചും മരുന്നും സൂചിയും കയ്യുറയും മറ്റ് ഉപകരണങ്ങളും സമീപത്തെ എൽ.പി സ്കൂളിന് മുന്നിൽ ഉപേക്ഷിച്ചു കടന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കുട്ടികൾക്ക് ഭീഷണിയാകുമെന്നറിയിച്ച് പ്രതിഷേധവുമായി രംഗത്തുവന്നതോടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അനിൽകുമാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |