SignIn
Kerala Kaumudi Online
Thursday, 25 April 2024 7.25 AM IST

പട്ടാളവേഷം ധരിക്കാതെ ഹാരി രാജകുമാരൻ

harry

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ അന്ത്യയാത്രയിൽ ചാൾസ് രാജകുമാരനും ആൻ രാജകുമാരിയും രാജകുമാരൻമാരായ വില്യമും എഡ്വേർഡുമെല്ലാം പട്ടാളയൂണിഫോമിൽ പങ്കുകൊണ്ടപ്പോൾ ഹാരി രാജകുമാരൻ കറുത്ത സ്യൂട്ടണിഞ്ഞാണ് എത്തിയത്. ഇത് അസാധാരണമായി പലർക്കും തോന്നി. ലോകം മുഴുവൻ രാജ്ഞിയുടെ അന്ത്യയാത്രയുടെ ചടങ്ങുകൾ വീക്ഷിച്ചുകൊണ്ടിരിക്കെ ഇക്കാര്യം പലരുടെയും ശ്രദ്ധയിൽ പെട്ടു. എന്നാൽ, രാജകുടുംബാംഗമാണെങ്കിലും നിയമങ്ങളിൽ ഇളവില്ലെന്നതാണ് വസ്തുത. ചടങ്ങുകളിൽ പങ്കെടുക്കുന്ന കുടുംബാംഗങ്ങളിൽ മിലിട്ടറി റാങ്കുള്ളവർ മാത്രമേ പട്ടാളവേഷം ധരിക്കാവൂ എന്ന് കൊട്ടാരത്തിൽ നിന്ന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഹാരി രാജകുമാരൻ ഇപ്പോൾ മിലിട്ടറി റാങ്ക് വഹിക്കുന്നില്ല. മുതിർന്ന രാജകുടുംബാംഗമായ അദ്ദേഹം രണ്ട് വർഷം മുമ്പ് രാജകീയ ചുമതലയിൽ നിന്ന്മെ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതോടെ റാങ്ക് തിരിച്ചെടുക്കുകയായിരുന്നു. ക്യാപ്റ്റൻ ജനറൽ റോയൽ മറീൻസ്, ഒാണററി എയർ കമൻഡാൻന്റ് എന്നീ പദവികളാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. അഫ്ഗാനിസ്ഥാനിൽ രണ്ട് മിലിട്ടറി ദൗത്യങ്ങളിൽ പങ്കെടുത്ത ആളാണ് ഹാരി രാജകുമാരൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, HARRY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.