SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.13 AM IST

മൃഗ- മനുഷ്യ സംരക്ഷണം സംയോജിപ്പിച്ചുള്ള പദ്ധതി നടപ്പിലാക്കും

dog

  • നായ്ക്കൾക്കുള്ള വാക്‌സിനേഷന് തുടക്കം

തൃശൂർ : കേരളത്തിലെ തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്ര സംഘങ്ങളുടെയും മൃഗസ്‌നേഹികളുടെയും അഭിപ്രായത്തെ മാനിച്ച് മൃഗസംരക്ഷണവും മനുഷ്യസംരക്ഷണവും സംയോജിപ്പിച്ചുള്ള പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി കെ.രാജൻ. പേവിഷ ബാധ ചെറുക്കാനായി സംസ്ഥാന സർക്കാരും മൃഗസംരക്ഷണ വകുപ്പും ഒക്ടോബർ 20 വരെ നടപ്പിലാക്കുന്ന തീവ്ര വാക്‌സിനേഷൻ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഔദ്യോഗിക കണക്കുപ്രകാരം 99,000 ഉം അനൗദ്യോഗിക കണക്ക് പ്രകാരം 1,24,000ൽ അധികവും തെരുവുനായകൾ ഉണ്ടെന്നാണ് റിപ്പോർട്ട്.

ഒരു മാസം നീണ്ടുനിൽക്കുന്ന ആദ്യഘട്ട യജ്ഞത്തിൽ പരമാവധി നായകൾക്ക് കുത്തിവയ്പ്പ് നടത്താനും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഷെൽട്ടർ നിർമ്മിച്ച് സംരക്ഷിക്കാനുമുള്ള പ്രവർത്തനമാണ് നടത്തുന്നത്. ഇതിനായി 20 നായപിടുത്തക്കാർക്ക് പരിശീലനം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രൻ, കെ.എസ്.ജയ, മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.പി.ഫ്രാൻസിസ് ബാസ്റ്റ്യൻ, ഡോ.വി.എം.ഹാരിസ്, നിർമ്മൽ എസ്.സി, ഡോ.ലത മേനോൻ എന്നിവർ പങ്കെടുത്തു. വാക്‌സിൻ നൽകാനുള്ള പരിശീലനം അനിമൽ വെൽഫെയർ ബോർഡ് ഡോ.പി.ബി.ഗിരിദാസിന്റെ നേതൃത്വത്തിൽ നടത്തി.

എ​ൽ.​ജെ.​ഡി​ ​ജി​ല്ലാ​ ​ക്യാ​മ്പ്

തൃ​ശൂ​ർ​:​ ​എ​ൽ.​ജെ.​ഡി​ ​തൃ​ശൂ​ർ​ ​ജി​ല്ലാ​പ​ഠ​ന​ ​ക്യാ​മ്പ് ​ഒ​ക്‌​ടോ​ബ​ർ​ 28,​ 29,​ 30​ ​തി​യ​തി​ക​ളി​ൽ​ ​അ​തി​ര​പ്പി​ള്ളി​യി​ൽ​ ​ന​ട​ത്താ​ൻ​ ​ജി​ല്ലാ​ ​നേ​തൃ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​എം.​വി.​ശ്രേ​യാം​സ് ​കു​മാ​ർ​ ​ക്യാ​മ്പ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ 24​ന് 4​ന് ​ചാ​ല​ക്കു​ടി​ ​സ​ഹ​ക​ര​ണ​ ​സം​ഘം​ ​ഹാ​ളി​ൽ​ ​സം​ഘാ​ട​ക​ ​സ​മി​തി​ ​യോ​ഗം​ ​ചേ​രും.​ 22​ന് ​എ​റ​ണാ​കു​ള​ത്ത് ​കെ.​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​ജ​ന്മ​ശ​താ​ബ്ദി​ ​സ​മ്മേ​ള​നം​ ​ന​ട​ക്കും.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​യൂ​ജി​ൻ​ ​മോ​റേ​ലി​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തം​ഗം​ ​റ​ഹിം​ ​വീ​ട്ടി​ ​പ​റ​മ്പി​ൽ,​ ​പാ​ർ​ട്ടി​ ​പാ​ർ​ല​മെ​ന്റ് ​ബോ​ർ​ഡ് ​അം​ഗം​ ​ജെ​യ്‌​സ​ൺ​ ​മാ​ണി,​ ​വി​ൻ​സ​ന്റ് ​പു​ത്തൂ​ർ,​ ​ബി​ജു​ ​ആ​ട്ടോ​ർ,​ ​അ​ജി​ ​ഫ്രാ​ൻ​സി​സ്,​ ​ബ​ഷീ​ർ​ ​തൈ​വ​ള​പ്പി​ൽ,​ ​പി.​ഐ.​സൈ​മ​ൺ,​ ​ജോ​സ് ​പൈ​നാ​ട​ത്ത്,​ ​ഡേ​വി​സ് ​വി​ല്ല​ട​ത്തു​കാ​ര​ൻ,​ ​ടി.​തു​ള​സീ​ധ​ര​ൻ,​ ​മോ​ഹ​ന​ൻ​ ​അ​ന്തി​ക്കാ​ട്,​ ​മു​ര​ളീ​ധ​ര​ൻ​ ​ഗു​രു​വാ​യൂ​ർ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

ജോ​ഡോ​ ​യാ​ത്ര​ ​ക​ഴി​യു​മ്പോ​ൾ​ ​ചെ​റു​പ്പ​ക്കാർ
കോ​ൺ​ഗ്ര​സി​ൽ​ ​വ​രും​

തൃ​ശൂ​ർ​ ​:​ ​ജോ​ഡോ​ ​പ​ദ​യാ​ത്ര​ ​പൂ​ർ​ത്തി​യാ​കു​മ്പോ​ൾ​ ​രാ​ഹു​ൽ​ഗാ​ന്ധി​യെ​ ​ക​ണ്ട​വ​രും,​ ​വാ​യി​ച്ച​വ​രു​മാ​യി​ ​ചെ​റു​പ്പ​ക്കാ​ർ​ ​ഇ​ന്ത്യ​ൻ​ ​നാ​ഷ​ണ​ൽ​ ​കോ​ൺ​ഗ്ര​സി​ൽ​ ​അ​ണി​ചേ​രു​മെ​ന്ന് ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ജോ​സ് ​വ​ള്ളൂ​ർ​ ​പ​റ​ഞ്ഞു.​ ​ജി​ല്ലാ​ ​സേ​വാ​ദ​ൾ​ ​ഏ​ക​ദി​ന​ ​പ​ഠ​ന​ ​ക്യാ​മ്പ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​പി.​ഡി.​റ​പ്പാ​യി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​നേ​താ​ക്ക​ളാ​യ​ ​ടി.​വി.​ച​ന്ദ്ര​ൻ​ ​മോ​ഹ​ൻ,​ ​സി.​എ​സ്.​ശ്രീ​നി​വാ​സ​ൻ,​ ​സി.​ഐ.​സെ​ബാ​സ്റ്റ്യ​ൻ,​ ​ഡോ.​ജെ​യിം​സ് ​ചി​റ്റി​ല​പ്പി​ള്ളി,​ ​ബാ​ബു​ ​മ​ഞ്ഞ​ക്കാ​യി,​ ​സു​ന്ദ​ര​ൻ.​ജി​ ​എ​ന്നി​വ​ർ​ ​ക്ലാ​സെ​ടു​ത്തു.​ ​ബാ​ബു​ ​ജോ​സ​ഫ് ​പു​ത്ത​ന​ങ്ങാ​ടി,​ ​റോ​ണി​ ​കു​ര്യ​ൻ,​ ​ആ​ന്റോ​ ​ജേ​ക്ക​ബ്,​ ​ഷൈ​ജു​ ​പേ​രാ​മം​ഗ​ലം,​ ​ഇ.​ആ​ർ.​ഗോ​പി,​ ​സോ​ണി​ ​സ​ക്ക​റി​യ,​ ​ജോ​ണി​ ​ചി​റ്റി​ല​പ്പി​ള്ളി,​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​നാ​ട്ടി​ക,​ ​റീ​ന​ ​ജോ​ൺ,​ ​ജ​യ​ശ്രീ,​ ​ലിം​ഷി​ ​ഷി​ജു​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, DOG
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.