SignIn
Kerala Kaumudi Online
Saturday, 20 April 2024 8.21 AM IST

ബനാന ആൻഡ് ഹണി പാർക്ക് ഡിസംബറിൽ: മന്ത്രി കെ.രാജൻ

rajan

ഒല്ലൂർ: ഹണി ആൻഡ് ബനാന പാർക്കിന്റെ നിർമ്മാണം ഈ വർഷം അവസാനത്തോടെ പൂർത്തീകരിക്കാനാകുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. ഒല്ലൂരിൽ മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തേനിന്റെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും നിർമ്മാണവും സംസ്‌കരണവും ഇവിടെ ആരംഭിക്കുമെന്നും ഇതിന് വേണ്ട യന്ത്ര സാമഗ്രികൾ എത്തിയതായും മന്ത്രി അറിയിച്ചു. നിയോജകമണ്ഡലത്തിലെ മുഴുവൻ സ്‌കൂളുകളിലും പുനർനിർമ്മാണം നടത്തിക്കഴിഞ്ഞുവെന്നും രണ്ട് പഞ്ചായത്തുകളിലും സ്‌കൂളിനോട് ചേർന്ന് പൊതുകളിസ്ഥലം നിർമ്മിക്കാനും കഴിഞ്ഞു. പീച്ചിയിലെ ഐ.ടി.ഐയുടെ പ്രവർത്തനം അടുത്ത മാസം ആരംഭിക്കും. നടത്തറയിലെ നിർമ്മാണം പൂർത്തികരിച്ച ഐ.ടി.ഐയുടെ ഉദ്ഘാടനം ഒക്ടോബറിൽ നടത്താനാവുമെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, BANANA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.