കണ്ണൂർ:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ കണ്ണൂരിലെ തെയ്യക്കോലധാരി നൽക്കിയ ആശംസ വിഡിയോ ട്വീറ്ററിൽ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിനോദ് പണിക്കരുടെ വിഡിയോയാണ് പ്രധാനമന്ത്രി പങ്ക് വെച്ചത് . 'എക് ഭാരത് ശ്രേഷ്ഠ ഭാരത്' എന്നതിൽ തെയ്യത്തിന്റെ പ്രാധാന്യം അദ്ദേഹം ട്വീറ്റിൽ കൂടി വ്യക്തമാക്കി .
വടക്കെ മലബാറുകാരുടെ പ്രധാന അനുഷ്ഠാനാ ആചാരമായ തെയ്യത്തിന് ദേശീയ തലത്തിൽ ശ്രദ്ധ കിട്ടുന്ന കാര്യമാണ്.നിരവധി തെയ്യങ്ങളെ തിരുമുറ്റത്ത് എത്തിച്ച വിനോദ് പണിക്കർ കണ്ണൂർ കോർപറേഷൻ പരിധിയലെ എടചൊവ്വ സ്വദേശിയാണ്. ജിത്തു കൃഷ്ണയാണ് ഈ വീഡിയോ പകർത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |