പയ്യന്നൂർ : കുടുംബശ്രീ ഒരുക്കിയ ഓണo വിപണനമേളകളിൽ നഗരസഭാ തലത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം പയ്യന്നൂർ നഗരസഭക്ക് .
ഓണം വിപണന മേളയിൽ 5.23 ലക്ഷം രൂപ വിറ്റ് വരവ് നേടിയാണ് ജില്ലയിൽ നഗരസഭതലത്തിൽ പയ്യന്നൂർ സി.ഡി.എസ്. ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. പ്രവർത്തന മികവിനുള്ള കണ്ണൂർജില്ലാമിഷന്റെ പുരസ്ക്കാരം കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ ജാഫർമാലിക്കിൽ നിന്നും , പയ്യന്നൂർ നഗരസഭ സി.ഡി.എസ്. ചെയർപേഴ്സൺ പി.പി.ലീല ഏറ്റുവാങ്ങി. സി.ഡി.എസ്. വൈസ് ചെയർപേഴ്സൺ കെ.വി.പ്രീതി , കെ.വി.ശോഭ, എൻ.കെ.മിനി സംബന്ധിച്ചു. കുടുംബശ്രീ ഉല്പന്നങ്ങളും സംഘകൃഷി ഗ്രൂപ്പുകള്‍ ഉല്പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറികളും മൂല്യവര്‍ധിത ഉല്പന്നങ്ങളും ഓണ വിപണന മേളകളിലൂടെ വിൽപന നടത്തിയാണ് ഒന്നാം സ്ഥാനത്തിന് അർഹമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |