SignIn
Kerala Kaumudi Online
Saturday, 20 April 2024 7.25 AM IST

മട്ടന്നൂരിൽ അവലോകന യോഗം

shylaja

മട്ടന്നൂർ: മട്ടന്നൂർ മണ്ഡലത്തിൽ കെ.കെ.ശൈലജ എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന തനത് പദ്ധതികളുടെ അവലോകന യോഗം ചേർന്നു. വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന തരംഗം സമഗ്ര വിദ്യാഭ്യാസ പദ്ധതി, ആരോഗ്യ മേഖലയിൽ നടപ്പിലാക്കുന്ന മാറ്റൊലി സമഗ്ര ആരോഗ്യ പദ്ധതി, മട്ടന്നൂരിനെ കാർബൺ ന്യൂട്രലാക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കാർബൺ ന്യൂട്രൽ പദ്ധതികളുടെ അവലോകനമാണ് സംഘടിപ്പിച്ചത്. ഡി.ഇ.ഒ കെ.അംബിക അദ്ധ്യക്ഷത വഹിച്ചു.കെ.കെ. ശൈലജ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ എം.ഷാജിത്ത്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.സുരേഷ് ബാബു, ഇരിട്ടി ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.രതീഷ്, കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം.റിജി, വിവിധ മിഷനുകളുടെ കോർഡിനേറ്റർമാരായ എ.പി. കുട്ടികൃഷ്ണൻ, പി.വി.ദിവാകരൻ, ബാബുരാജ് അയ്യല്ലൂർ, ഡോ.സി എം.ജിതിൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.