SignIn
Kerala Kaumudi Online
Saturday, 20 April 2024 1.13 AM IST

ഗവർണറെ നിയന്ത്രിക്കണമെന്ന് രാഷ്ട്രപതിയോട് ബിനോയ് വിശ്വം

p

തിരുവനന്തപുരം: പദവിയുടെ അന്തസ്സും പവിത്രതയും കാത്തുസൂക്ഷിച്ചുകൊണ്ട് പ്രവർത്തിക്കാൻ സംസ്ഥാന ഗവർണർക്ക് അടിയന്തര നിർദ്ദേശം നൽകണമെന്ന് അഭ്യർത്ഥിച്ച് സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എം.പി രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചു. സംസ്ഥാന സർക്കാരിന്റെ ഭരണഘടനാപരമായ പ്രവർത്തനങ്ങളിൽ കൈകടത്തുന്ന നീക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടു.

നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകരിക്കില്ലെന്നാണ് ഗവർണർ പറയുന്നത്. സർക്കാരുമായി നേരിട്ടേറ്റുമുട്ടുന്ന ഗവർണറുടെ നടപടി തീർത്തും ഭരണഘടനാവിരുദ്ധമാണ്. ഭരണഘടനയും നിയമവും പരിരക്ഷിക്കാൻ ഗവർണർ പ്രതിജ്ഞാബദ്ധമാണ്. ഭരണഘടനാ ചട്ടക്കൂടിനാൽ പരിപാലിക്കപ്പെടുന്ന ക്യാബിനറ്റ് സംവിധാനമാണ് പാർലമെന്ററി ജനാധിപത്യത്തിലെ മർമ്മപ്രധാന ഭാഗം. ഫെഡറൽ സംവിധാനത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കിടയിലെ പാലമാകേണ്ടയാളാണ് ഗവർണർ. സംസ്ഥാനരാഷ്ട്രീയത്തിൽ നിഷ്പക്ഷമതിയായി പ്രവർത്തിക്കാനും പദവിയെ രാഷ്ട്രീയവത്കരിക്കാതിരിക്കാനും ഗവർണർ അങ്ങേയറ്റം ശ്രദ്ധ പുലർത്തണമെന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ വിലമതിപ്പുള്ള വാക്കുകൾ ഏറെ പ്രസക്തമാണെന്നും ബിനോയ് വിശ്വം കത്തിൽ ചൂണ്ടിക്കാട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BENOY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.