റാന്നി : ശ്രീനാരായണ ഗുരുദേവന്റെ 95 -ാ മത് സമാധിദിനമായ ഇന്ന് എസ് എൻ.ഡി.പി യോഗം റാന്നി യൂണിയനിലെ വിവിധ ശാഖായോഗങ്ങളിലും ഗുരുദേവ ക്ഷേത്രങ്ങളിലും പ്രത്യേക പ്രാർത്ഥനയും പൂജകളും നടക്കും. ശാഖായോഗത്തിന്റെയും മറ്റു പോഷക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് സമാധി ദിനാചരണം. ഗുരു ക്ഷേത്രങ്ങളിൽ പ്രത്യേക ഗുരു പൂജകളും മഹാസമാധിപൂജകളും നടക്കും
എസ് എൻ.ഡി.പി യോഗം 1298 -ാം നമ്പർ പരുവ ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരു മന്ദിരത്തിൽ രാവിലെ 6 ന് ഭദ്രദീപം തെളിക്കും. ഗുരുപൂജ,ശ്രീനാരായണ കൃതികളുടെ പാരായണം,സമൂഹ പ്രാർത്ഥന എന്നിവയും ഉച്ചക്ക് 1 മണിക്ക് അന്നദാനവും 3 ന് മഹാസമാധിപൂജയും പ്രാർത്ഥനയും നടത്തും.
അത്തിക്കയം - 362 -ാം നമ്പർ എസ് എൻ.ഡി.പി ശാഖായോഗത്തിന്റെ കീഴിലുള്ള അത്തിക്കയം ഗുരുദേവ ക്ഷേത്രം, അറയ്ക്കമൺ,കോലിഞ്ചി, കടുമീൻചിറ കട്ടിക്കൽ എന്നീ ഗുരുമന്ദിരങ്ങളിലും സമാധി ദിനാചരണം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |