മുംബയ്: പൽഘർ ജില്ലയിലെ ജവഹറിൽ മൂന്നു വയസുകാരിയെ കൊന്ന് പ്ലാസ്റ്റിക് ബാഗിലാക്കി മാലിന്യത്തിൽ തള്ളിയ അമ്മ അറസ്റ്റിൽ. പൽഘർ സ്വദേശി അഫ്സാന എന്ന താര സുലേമാനിയാണ് (37) അറസ്റ്റിലായത്. മകൾ സനയെ തിങ്കളാഴ്ച ഉച്ചയ്ക്കാണ് കൊന്ന് പ്ലാസ്റ്റിക് ബാഗിലാക്കി വീടിന് സമീപത്തെ മാലിന്യക്കൂനയിൽ തള്ളിയതെന്ന് അഫ്സാന പൊലീസിനോട് പറഞ്ഞു.
സംഭവ ശേഷം മകളെ കാണാനില്ലെന്ന് അഫ്സാന അറിയിച്ചതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്നുള്ള പൊലീസ് അന്വേഷണത്തിലാണ് അഫ്സാന അറസ്റ്റിലായത്. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല. കുട്ടിയുടെ ശരീരത്തിൽ മുറിവുണ്ടെന്നും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |