ദുബായ് : ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ വനിതാ ട്വന്റി-20 ബാറ്റർ റാങ്കിംഗിൽ ഇന്ത്യൻ താരം സ്മൃതി മന്ഥാന രണ്ട് പടവ് ഉയർന്ന് കരിയർ ബെസ്റ്റായ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഇംഗ്ളണ്ടിനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് സ്മൃതിയുടെ റാങ്ക് ഉയർത്തിയത്. ഏകദിനറാങ്കിംഗിൽ ഏഴാം സ്ഥാനത്തേക്കും സ്മൃതി ഉയർന്നു. ക്യാപ്ടൻ ഹർമൻപ്രീത് കൗർ ഏകദിനത്തിൽ ഒൻപതാം സ്ഥാനത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |