SignIn
Kerala Kaumudi Online
Saturday, 20 April 2024 3.11 AM IST

1100 ദരിദ്രർക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ കെ ഫോൺ പദ്ധതി അവസാന ഘട്ടത്തിൽ

kphone

കൊല്ലം: ദാരിദ്ര്യരേഖയ്ക് താഴെയുള്ള 1100 പേർക്ക് ജില്ലയിൽ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകാനുള്ള കെ ഫോൺ പദ്ധതി അവസാന ഘട്ടത്തിൽ. വീടുകളിൽ കണക്ഷൻ ലഭ്യമാക്കാനുളള കരാർ കേരള വിഷന് നൽകി. ടെൻഡർ നടപടികളിലൂടെ ഈ മാസമാണ് കേരള വിഷനെ ചുമതല ഏല്പിച്ചത്. തദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന പ്രവർത്തനം പുരോഗമിക്കുന്നു. ലിസ്റ്റ് നൽകുന്ന മുറയ്ക്ക് കണക്ഷൻ നൽകാനുളള ശ്രമത്തിലാണ് ബന്ധപ്പെട്ടവർ. ജൂൺ മാസത്തോടെ കണക്ഷൻ നൽകാനുളള ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. ഒരു നിയോജക മണ്ഡലത്തിൽ 100 കുടുംബങ്ങൾ എന്ന കണക്കിൽ 11 നിയോജക മണ്ഡലങ്ങളിലായി 1100 പേർക്കാണ് ജില്ലയിൽ കണക്ഷൻ നൽകുക. 1919 കിലോമീറ്റർ ദൂരത്തിൽ കേബിൾ ശൃംഖല സജ്ജമാക്കിയിട്ടുണ്ട്.

സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, അക്ഷയ കേന്ദ്രങ്ങൾ, പൊലീസ് സ്റ്റേഷനുകൾ തുടങ്ങി 2065 സ്ഥാപനങ്ങളും കെ ഫോൺ സംവിധാനത്തിന് കീഴിലാവും. 1753 സ്ഥാപനങ്ങളിൽ ഇപ്പോൾ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കിയിട്ടുണ്ട്.

......................................

1. കെ ഫോൺ ശൃംഖലയുടെ ജില്ലയിലെ പ്രധാന കേന്ദ്രം (കോർ പോപ്പ്) കുണ്ടറയിൽ

2. അവിടെ നിന്ന് പ്രാദേശിക തലത്തിലുള്ള 26 കേന്ദ്രങ്ങളെ ( POP, പോയിന്റ് ഒഫ് പ്രസൻസ്) കേബിൾ ശൃംഖല വഴി ബന്ധിപ്പിച്ചു

3. പാരിപ്പള്ളി, അഞ്ചൽ, ആയൂർ, ചെങ്ങമനാട്, ഇടമൺ, പുനലൂർ, അമ്പലപ്പുറം, ശാസ്താംകോട്ട എന്നിങ്ങനെ 8 പോപ്പുകൾ സജ്ജമായി

4. കെ.എസ്.ഇ.ബിയുടെ വൈദ്യുതി തൂണുകളിലൂടെയും ടവറുകളിലൂടെയും കേബിൾ ശൃംഖല ഒരുക്കി.

..............................

ഒപ്ടിക്കൽ ഗ്രൗണ്ട് കേബിൾ

ലക്ഷ്യം : 188.6 കിലോമീറ്റർ

പൂർത്തിയായത് : 188.6 കിലോമീറ്റർ

ഇലക്ട്രിക്കൽ ടവർ

ലക്ഷ്യം: 1929 കിലോമീറ്റർ

പൂർത്തിയായത് : 1882 .03 കിലോമീറ്റർ

നെറ്റ് കണക്ഷൻ നൽകുന്ന ഓഫീസ് :പൂർത്തിയായത്. 1753, ലക്ഷ്യം 2065

.....................................

ഇൻ്റർനെറ്റ് കണക്ഷൻ നൽകാനുളള എല്ലാ ക്രമീകരണങ്ങളും

പൂർത്തിയാക്കിയിട്ടുണ്ട്.

പി. ലേഖ, കെഫോൺ പ്രോജക്ട് മാനേജർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.