തിരുവനന്തപുരം: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയും സംസ്ഥാനത്തെ സംഘടനാമേൽനോട്ട ചുമതലയേറ്റെടുത്ത പ്രകാശ് ജാവദേക്കറും ഇൗയാഴ്ച കേരളത്തിലെത്തും. 24ന് ജാവദേക്കർ കോട്ടയത്ത് എത്തും. 25ന് പ്രത്യേക വിമാനത്തിൽ എറണാകുളത്ത് എത്തുന്ന ജെ.പി.നദ്ദ ഹെലികോപ്ടറിൽ കോട്ടയത്ത് എത്തി ജില്ലാകമ്മിറ്റിയുടെ ഒാഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ഉച്ചയ്ക്കുശേഷം സംസ്ഥാനസമിതി ഭാരവാഹികളെയും നിയമസഭാ,ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച പാർട്ടി സ്ഥാനാർത്ഥികളെയും പങ്കെടുപ്പിച്ചുള്ള യോഗത്തിൽ സംസാരിക്കും. 26ന് ഹെലികോപ്ടറിൽ തിരുവനന്തപുരത്തെത്തി ജില്ലാകമ്മിറ്റിയുടെ ഒാഫീസ് ഉദ്ഘാടനം ചെയ്യും. ഹൈസിന്ത് ഹോട്ടലിൽ പാർട്ടി കോർകമ്മിറ്റിയോഗത്തിലും ഉദയ്സമുദ്ര കൺവെൻഷൻ സെന്ററിൽ നടത്തുന്ന ജില്ലയിലെ ബൂത്തുതല സംഘടനാ സമിതിയുടെ ഭാരവാഹികളുടെ യോഗത്തിലും പങ്കെടുക്കും. ബി.ജെ.പി സഹപ്രഭാരി രാധാമോഹൻ അഗർവാൾ,കേന്ദ്രമന്ത്രി വി.മുരളീധരൻ തുടങ്ങിയവരും ഉണ്ടായിരിക്കും. നദ്ദ 26ന് ഡൽഹിക്ക് മടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |