അഗളി: അട്ടപ്പാടിയിലെ ഊരുകളിലെ നവജാത ശിശുമരണ നിരക്ക് കുറയ്ക്കുന്നതിനു ഉതകുന്ന മെഡിക്കൽ ഉപകരണങ്ങളുമായി ഷൊർണൂർ ലയൺസ് ക്ലബ്ബ്. ഗർഭകാല സമയത്ത് കുട്ടിയുടെ അനക്കം നോക്കുന്നതിനുള്ള ഡോപ്ലർ മെഷീനാണ് കൈമാറിയത്. നിലവിൽ അട്ടപ്പാടിയിൽ കോട്ടത്തറ ആശുപത്രിയിൽ മാത്രമേ ഡോപ്ലർ സ്കാനർ ഉള്ളത്. ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് അഞ്ച് സബ് സെന്ററിലും ഡോപ്ലർ സ്കാൻ സൗകര്യം ഇനിമുതൽ ഉണ്ടായിരിക്കും. ആരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള മറ്റു നാല് ഉപകേന്ദ്രങ്ങൾക്കും ഉപകരണങ്ങൾ വിതരണം ചെയ്തു.
ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് സണ്ണി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ലത രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ലേഡി ഹെൽത്ത് ഇൻസ്പെക്ടർ റുക്കിയ റഷീദ്, ആരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള മറ്റു നാലു ഉപകേന്ദ്രങ്ങൾക്കും ഉപകരണങ്ങൾ വിതരണം ചെയ്തു. സോൺ ഡോ. വേണുഗോപാൽ, മുഖ്യ മെഡിക്കൽ ഓഫീസർ ഡോ. ബിനോയ്, ഹെൽത്ത് ഇൻസ്പെക്ടർ കാളിസ്വാമി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |