കൊച്ചി: കൊല്ലം ബാറിലെ അഭിഭാഷകൻ എസ്. ജയകുമാറിനെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നലെ കോടതി നടപടികൾ ബഹിഷ്കരിച്ച് പ്രതിഷേധ പ്രകടനം നടത്തി. അഭിഭാഷകർ വിട്ടു നിന്നതോടെ ഇന്നലെ ഹൈക്കോടതിയുടെ പ്രവർത്തനം തടസപ്പെട്ടു. വിവിധ ബെഞ്ചുകളിൽ ഇന്നലെ പരിഗണിക്കാൻ ലിസ്റ്റ് ചെയ്തിരുന്ന കേസുകൾ ഇന്നു മുതലുള്ള ദിവസങ്ങളിൽ പരിഗണിക്കാൻ മാറ്റി. കേസുകളിലെ ഇടക്കാല ഉത്തരവുകളുടെ കാലാവധിയും നീട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |