കംപാല: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ എബോള വ്യാപനം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ലിയു.എച്ച്.ഒ) അറിയിച്ചു. മദ്ധ്യ മുബെൻഡെ ജില്ലയിലെ യുവാവിനാണ് (24) രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ സ്ഥിരീകരിച്ച ഇയാൾ വൈകാതെ മരിച്ചു. ജില്ലയിൽ ഈ മാസം രോഗലക്ഷണങ്ങളോടെ മരിച്ച 6 പേരിൽ വൈറസ് ബാധിച്ചിരുന്നോ എന്ന് അന്വേഷിക്കുന്നുണ്ട്. നിലവിൽ ചികിത്സയിലുള്ള എട്ട് പേരിലും രോഗബാധ സംശയിക്കുന്നു.
ഉഗാണ്ടയിൽ 2000ത്തിലുണ്ടായ എബോള വ്യാപനത്തിൽ 200 ലേറെ പേർ മരിച്ചിരുന്നു. 2019ലാണ് ഉഗാണ്ടയിൽ അവസാനമായി എബോള വ്യാപനം കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |