ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ തിളങ്ങിനിന്ന നടിയായിരുന്നു ജയകുമാരി. 1967 ൽ 'കളക്ടർ മാലതി' എന്ന മലയാള ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ജയകുമാരി വിവിധ ഭാഷകളിലായി ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ഗുരുതരമായ വൃക്ക രോഗത്തെ തുടർന്ന് നടിയെ ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുകയാണ് ജയകുമാരിയിപ്പോൾ.
ആശുപത്രിയിൽ നിന്നുള്ള ജയകുമാരിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നേരത്തെ ചിരഞ്ജീവിയും രജനീകാന്തും അടക്കമുള്ള സഹപ്രവർത്തകർ നടിക്ക് സഹായവുമായി എത്തിയിരുന്നു. ജയകുമാരിയുടെ ഭർത്താവ് അബ്ദുള്ള വർഷങ്ങൾക്ക് മുൻപ് മരിച്ചു. മകൻ റോഷനോടൊപ്പമാണ് അവർ താമസിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |