SignIn
Kerala Kaumudi Online
Thursday, 25 April 2024 6.52 AM IST

ഒരിക്കലും ഈ സാധനങ്ങൾ പുതിയ വീട്ടിലേയ്ക്ക് കൊണ്ടുപോകരുത്; ക്ഷണിച്ചുവരുത്തുന്നത് വൻ അപകടം

viswasam

സ്വന്തം വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. അതുകൊണ്ട് തന്നെ പുതിയ വീട്ടിലേയ്ക്ക് മാറുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഐശ്വര്യം കൊണ്ടുവരുന്ന സാധനങ്ങൾ മാത്രമേ പുതിയ വീട്ടിൽ കൊണ്ടുപോകാൻ പാടുള്ളൂ. അതുപോലെ പഴയ വീട്ടിൽ നിന്ന് പുതിയ വീട്ടിലേയ്ക്ക് കൊണ്ടുപോകാൻ പാടില്ലാത്ത ചില വസ്തുക്കളുണ്ട്. ഏതെല്ലാം സാധനങ്ങളാണ് ഇങ്ങനെ കൊണ്ടുപോകാൻ പാടില്ലാത്തത് എന്ന് നോക്കാം.

1. ചൂല്

വീട്ടിൽ വളരെ പ്രാധാന്യമുള്ള വസ്തുവാണ് ചൂല്. പുറത്ത് നിന്ന് വരുമ്പോൾ കാണാത്ത വിധത്തിൽ വേണം ചൂല് സൂക്ഷിക്കാൻ. വീട്ടിലേയ്ക്ക് ഐശ്വര്യവും പോസിറ്റീവ് ഊർജവും കൊണ്ടുവരുന്ന വസ്തു കൂടിയാണ് ചൂൽ. പുതിയ വീട്ടിലേയ്ക്ക് പോകുമ്പോൾ ഒരിക്കലും പഴയ ചൂല് കൊണ്ടുപോകാൻ പാടുള്ളതല്ല. പകരം പുതിയ ചൂൽ വാങ്ങി കൊണ്ടുപോകുക. ഇങ്ങനെ ചെയ്യുന്നതിലൂടെ വീടുകളിൽ പോസിറ്റീവ് ഊർജം നിറയുന്നതാണ്.

2. കോടാലി

പല വീടുകളിലും അത്യാവശ്യം വേണ്ട വസ്തുവാണ് കോടാലി. പുതിയ വീട്ടിലേയ്ക്ക് പഴയ കോടാലി കൊണ്ടുപോകുന്നത് അശുഭകരമായി കാണുന്നു. ഇങ്ങനെ കൊണ്ടുപോയാൽ പുതിയ വീട്ടിൽ അധികനാൾ താമസിക്കാൻ കഴിയില്ലെന്നാണ് പറയപ്പെടുന്നത്.

3. തൂമ്പ

മറ്റൊരു അത്യാവശ്യ വസ്തുവാണ് തൂമ്പ. പഴയ തൂമ്പ പുതിയ വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നത് ദുഃഖവും ദുരിതങ്ങളും കൂടെകൂട്ടുന്നതിന് സമാനമാണ്. അതിനാൽ പുതിയ വീട്ടിൽ പഴയ തൂമ്പ കൊണ്ടുപോകരുത്.

4. വസ്ത്രങ്ങൾ

ഉപയോഗ ശൂന്യമായ വസ്ത്രങ്ങൾ പുതിയ വീടുകളിലേയ്ക്ക് കൊണ്ടുപോകരുത്.

5. ക്ലോക്ക്

കേടായ ക്ലോക്കുകൾ പുതിയ വീടുകളിൽ കൊണ്ടുപോകാൻ പാടുള്ളതല്ല. ഇത് നെഗറ്റീവ് ഊർജത്തെ വീട്ടിലേയ്ക്ക് എത്തിക്കുന്നതിന് കാരണമാകുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VISWASAM, ASTRO
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.