കളമശേരി : കളമശേരിയെ ഡിമെൻഷ്യ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി “ ഓർമ്മ മറയുന്നവർക്കൊപ്പം "എന്ന കാമ്പയിൻ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ഏലൂർ നഗരസഭയുടെ നേതൃത്വത്തിൽ ഏലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഒരു മെമ്മറി ക്ലിനിക് ആരംഭിക്കും. കുസാറ്റിലെ യൂവജനക്ഷേമ വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏലൂർ നഗരസഭാ ചെയർമാൻ എ. ഡി സുജിൽ അദ്ധ്യക്ഷത വഹിച്ചു . വൈസ് ചാൻസലർ പ്രൊ. കെ. എൻ മധുസൂധനൻ മുഖ്യാതിഥി ആയി. പ്രൊ വൈസ് ചാൻസലർ ഡോ . പി ജി ശങ്കരൻ, വൈസ് ചെയർപേഴ്സൺ ലീലാ ബാബു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |