SignIn
Kerala Kaumudi Online
Saturday, 20 April 2024 1.18 AM IST

35 വയസിൽ താഴെയാണോ പ്രായം? പ്ളസ് ടു-വിഎച്ച്എസ്‌ഇ പാസായവർക്ക് സ്വയംതൊഴിൽ സാദ്ധ്യതയ്‌ക്കുള‌ള ഈ കോഴ്‌സ് പഠിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

technician

തിരുവനന്തപുരം: കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കഴക്കൂട്ടം ബയോടെക്‌നോളജി ആൻഡ് മോഡൽ ഫ്‌ളോറി കൾച്ചർ സെന്റർ നടത്തുന്ന ആറു മാസം ദൈർഘ്യമുള്ള പ്ലാന്റ് ടിഷ്യുകൾച്ചർ ടെക്നീഷ്യൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് (3 മാസം ട്രെയിനിങ് +മൂന്നുമാസം അപ്രന്റീസ്ഷിപ്പ്) 01.04.22 ൽ 35 വയസ്സിനു താഴെ പ്രായമുള്ള അഗ്രികൾച്ചർ / ബയോളജി /ബോട്ടണി വിഷയങ്ങളിൾ പ്ലസ് ടു /വി എച്ച് എസ് ഇ പാസായിട്ടുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നിലവിലുള്ള സർക്കാർ സംവരണ വ്യവസ്ഥകൾ ഈ കോഴ്സിനും ബാധകമാണ്.

ഈ കോഴ്സിൽ തൊഴിൽ സാധ്യതയുള്ള സ്വയംതൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന ടിഷ്യുകൾച്ചർ,നഴ്സറി മാനേജ്‌മെന്റ് എന്നിവയുടെ സാങ്കേതിക വിദ്യകളിൽ ഉള്ള പ്രായോഗിക പരിശീലനം നൽകുന്നു. ഒരു ബാച്ചിൽ ഇരുപത് പേർക്ക് മാത്രം പ്രവേശനം നൽകുന്ന കോഴ്സിന് ഫീസ് 4500 രൂപ യാണ്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രതിമാസം 1500 രൂപ സ്‌റ്റൈപന്റോടുകൂടി മൂന്നുമാസത്തേക്ക് അപ്രന്റീസ്ഷിപ്പ് ട്രെയിനിങ്ങും നൽകും.

അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും 20.9 2022 മുതൽ 01.10.2022 വരെ കഴക്കൂട്ടം ബയോടെക്‌നോളജി ആൻഡ് മോഡൽ ഫ്‌ളോറി കൾച്ചർ സെന്റർ ഓഫീസിൽ നിന്നും രാവിലെ 10 മണി മുതൽ വൈകിട്ട് 4. 30 മണി വരെ നേരിട്ട് ലഭിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 3. 10 2022 വൈകിട്ട് 5:00 മണി. തിരഞ്ഞെടുത്ത അപേക്ഷകരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി 7.10.2022 . കൂടുതൽ വിവരങ്ങൾക്ക് 0471 2413739, 9383470293, 93 83470294 എന്നീ ഫോൺ നമ്പറുകളിലോ, അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ, ബയോടെക്‌നോളജി ആൻഡ് മോഡൽ ഫ്‌ളോറി കൾച്ചർ സെന്റർ, കഴക്കൂട്ടം, തിരുവനന്തപുരം 695 582 എന്ന മേൽവിലാസത്തിലോ, bmfctvm@yahoo.co.in -വിഎച്ച്എഎന്ന ഇ മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TECHNICIAN COURSE, PLUS TWO VHSE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.