കൊച്ചി: പ്രമുഖ ഡിജിറ്റൽ ബാങ്കിംഗ് സംരംഭമായ ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജീസിന് ഏറ്റവും മികച്ച ഡിജിറ്റൽ ബാങ്കിംഗ് സൊല്യൂഷനുള്ള ഗ്ളോബൽ ഫിൻടെക് 2022 അവാർഡ്. ഓപ്പൺ സഹ സ്ഥാപക മാബൽ ചാക്കോ ഫിൻടെക് വുമൺ ഒഫ് ദി ഇയർ അവാർഡും കരസ്ഥമാക്കി. മുംബയിൽ സംഘടിപ്പിച്ച ഗ്ളോബൽ ഫിൻടെക് ഫെസ്റ്റിൽ അവാർഡുകൾ സമ്മാനിച്ചു.
ഓപ്പണിനെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭിമാനാർഹമായ സമയമാണിതെന്ന് ഓപ്പണിന്റെ സഹ സ്ഥാപകനും സി. ഇ. ഒയുമായ അനീഷ് അച്ചുതൻ പറഞ്ഞു. ഡിജിറ്റൽ ബാങ്കിംഗ് സേവനത്തെ കൂടുതൽ മികവുറ്റതാക്കാൻ ഈ അംഗീകാരം തങ്ങൾക്ക് പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു.
നിയോ ബാങ്കിംഗ് പ്ളാറ്റ് ഫോമായി 2017ൽ സ്ഥാപിതമായ ഓപ്പൺ ടെക്നോളജീസ് സ്റ്റാർട്ടപ്പുകൾ, ചെറുകിട, ഇടത്തരം സംരംഭകർ എന്നിവർക്ക് അക്കൗണ്ടിംഗ്, ബുക്ക് കീപ്പിംഗ് തുടങ്ങിയ മേഖലകളിൽ വേണ്ട സർവീസുകൾ നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |