SignIn
Kerala Kaumudi Online
Thursday, 25 April 2024 3.35 PM IST

ശോഭനാ അറുപതാം വാർഷികം: നാടക ചർച്ച നടത്തി

nadakam
രാവണീശ്വരം ശോഭനാ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് അറുപതാം വാർഷാകഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിച്ച നാടകത്തെ കുറിച്ചുള്ള ചർച്ചയിൽ കെ.വി കൃഷ്ണൻ സംസാരിക്കുന്നു.

രാവണേശ്വരം: രാവണീശ്വരം ശോഭനാ ആർട്സ് ആന്റ് സ്‌പോർട്സ് ക്ലബ്ബ് അറുപതാം വാർഷാകഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിച്ച നാടക ചർച്ച ശ്രദ്ധേയമായി. പ്രേക്ഷകർ നാടകത്തോട് വിടപറയുന്നുവെന്ന പതിവ് ആക്ഷേപങ്ങളെ മറികടന്ന് നിറഞ്ഞ സദസിലാണ് നാടകത്തെ കുറിച്ചുള്ള ചർച്ച നടന്നത്. പ്രൊഫഷണൽ നടി, നടന്മാരുടെ സഹായമില്ലാതെ ക്ലബ്ബ് പ്രവർത്തകർ മാത്രം അണിനിരന്ന് അവതരിപ്പിച്ച, ഫ്രാൻസിസ് ടി. മാവേലിക്കരയുടെ 'മഞ്ഞ് പെയ്യുന്ന മനസ്സ്' എന്ന നാടകത്തെ കുറിച്ചാണ് ചർച്ച നടന്നത്. നാടക ചർച്ചയോടൊപ്പം അഭിനേതാക്കളെ ആദരിക്കുകയും ചെയ്തു. നാടക ചർച്ചയ്ക്ക് കെ.വി. കൃഷ്ണൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, രാമകൃഷ്ണൻ ചാലിങ്കാൽ, രാജു ചിത്താരി, പ്രഭാകരൻ ചാലിങ്കാൽ, ബാലകൃഷ്ണൻ പാലക്കി, ടി. ലോഹിദാക്ഷൻ, ടി. രഘുരാമൻ, എ. തമ്പാൻ, ശ്യാമളാ മാധവൻ രാമകൃഷ്ണൻ വാണിയംപാറ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, SHOBHANA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.