SignIn
Kerala Kaumudi Online
Friday, 19 April 2024 2.51 PM IST

ശ്രീനാരായണ ഗുരു കേരളത്തിന്റെ നവോത്ഥാന നായകൻ

kkkkkk

മലപ്പുറം : കേരളത്തിന്റെ നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുദേവനാണെന്ന് ബി.ജെ.പി ഒ.ബി.സി മോർച്ച അഖിലേന്ത്യ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ പറഞ്ഞു. മലപ്പുറത്ത് ഒ.ബി.സി മോർച്ച ജില്ലാ കമ്മി​റ്റി നടത്തിയ ശ്രീനാരായണ ഗുരു 95ാം സമാധി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ജാതീയത കൊടികുത്തി വാഴുന്ന കാലത്ത് ജാതി വിവേചനത്തിനെതിരെ പോരാടിപിന്നോക്ക ജനവിഭാഗത്തെ പുരോഗതിയിലേക്ക് കൈപിടിച്ചുയർത്തിയ വ്യക്തിയാണ് ഗുരുദേവൻ. ഗുരുദേവ സന്ദേശങ്ങൾക്ക് ലോകമെമ്പാടും പ്രസക്തി വർദ്ധിക്കുകയാണ്. കേരളത്തിലെ പിന്നാക്ക സമുദായങ്ങളുടെ മാർഗ്ഗദർശി എന്നും ശ്രീനാരായണ ഗുരുദേവനാണെന്നും അദ്ദേഹം പറഞ്ഞു.

ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് വിജയകുമാർ കാടാമ്പുഴ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി പി. ആർ. രശ്മിൽ നാഥ്, ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ എൻ.അനിൽകുമാർ, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം വേലായുധൻ ഊരകം, ജില്ലാ സെക്രട്ടറി പി.പി. ഗണേശൻ, ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എം. കെ. ദേവിദാസ് , ഒ.ബി.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ പത്മകുമാർ അമ്പാളി, ശശി പരാരമ്പത്ത്, സംസ്ഥാന സമിതി അംഗം മനോജ് പാറശ്ശേരി, വി.കെ. രാമനാഥൻ , വി. സഹദേവൻ, കെ.സുബ്രഹ്മണ്യൻ, രാജേഷ് കോഡൂർ , പ്രദീപ് ചുങ്കപ്പള്ളി സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GURU
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.