പെരുമ്പടപ്പ്: പ്രസിദ്ധമായ പെരുമ്പടപ്പ് പുത്തൻപള്ളി ആണ്ടുനേർച്ചയ്ക്ക് തുടക്കം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. പുത്തൻ പള്ളി ജാറം പ്രസിഡന്റ് അഷറഫ് ചെങ്ങണാത്ത് അദ്ധ്യക്ഷത വഹിച്ചു.സമസ്ത കേന്ദ്രമുഷാവറ അംഗം എം.വി. ഇസ്മായിൽ മുസ്ല്യാർ, മുനീർ ഹുദവി വിളയിൽ എന്നിവർ പ്രസംഗിച്ചു.
ഇന്നുച്ചയ്ക്ക് 2.30ന് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും പ്രതിജ്ഞയും കേരള വഖഫ് ബോർഡ് ചെയർമാൻ ടി. കെ. ഹംസ ഉദ്ഘാടനം ചെയ്യും. റിട്ട. ഡി.ജി.പി ഋഷിരാജ് സിംഗ് ക്ലാസ്സെടുക്കും.
നേർച്ചയുടെ സമാപനച്ചടങ്ങായ ഭക്ഷണ വിതരണം 25 ന് രാവിലെ 10നാരംഭിക്കും. മുപ്പതിനായിരത്തിലധികം പേർ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികളായ സെക്രട്ടറി ഫൈസൽ തെക്കെപ്പുറം, പ്രസിഡന്റ് അഷറഫ് ചെങ്ങണത്ത്, സ്വാഗത സംഘം ചെയർമാൻ വി.ആർ. മുഹമ്മദ്, ദീനി ചെയർമാൻ ഷെക്കീർ വീട്ടിലെവളപ്പിൽ, സ്കൂൾ ചെയർമാൻ ഷെബിൻ ചിറ്റോത്തയിൽ എന്നിവർ മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |