ആലപ്പുഴ: എ.സി. റോഡ് നവീകരണത്തിന്റെ ഭാഗമായി പുനർ നിർമ്മിക്കുന്നതിനായി രാമങ്കരി പാലം നാളെ പൊളിക്കും. 80 ദിവസം കൊണ്ട് പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയാകും. ഈ ദിവസങ്ങളിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. പെരുന്നയിൽ നിന്ന് ആലപ്പുഴയിലേക്ക് വരുന്ന വാഹനങ്ങൾ തിരുവല്ല - അമ്പലപ്പുഴ റോഡു വഴി പോകണം. ചെറിയ വാഹനങ്ങൾക്ക് കടന്നു പോകാൻ താത്കാലിക പാതയുണ്ടാകും. ഇതിലൂടെ കെ.എസ്.ആർ.ടി.സി, സ്കൂൾ ബസുകളും കടത്തിവിടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |