SignIn
Kerala Kaumudi Online
Thursday, 25 April 2024 1.40 AM IST

നരേന്ദ്രമോദിയുടെ പിറന്നാളാഘോഷം പ്രദർശനം നാളെ മുതൽ

bjp

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 72ാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് സേവാപാക്ഷികത്തിന്റെ ഭാഗമായി ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'നരേന്ദ്ര മോദിയുടെ ജീവിതവും പ്രവർത്തനവും' എന്ന ആശയത്തിൽ പ്രദർശനം ഒരുക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ.സജീവൻ പത്രസമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട് ബീച്ച് റോഡിലെ ആസ്പിൻ കൺവൻഷൻ സെന്ററിൽ മൂന്ന് ദിവസം നടക്കുന്ന പരിപാടി നാളെ വൈകുന്നേരം 3 മണിക്ക് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യും. മലബാർ ചേംബർ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ.വി.ഹസീബ് അഹമ്മദ് മുഖ്യാതിഥിയാകും. ചടങ്ങിൽ 72 വ്യത്യസ്ത മേഖലകളിൽ പ്രാവീണ്യം നേടിയവരെ ആദരിക്കും. മേളയിൽ ഖാദി ഉത്പ്പന്നങ്ങളുടെ മേളയും സംഘടിപ്പിക്കും.

മെഡിക്കൽ കോളേജ് സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച കേസിൽ സി.പി.എം നേതാക്കൾ പൊലീസിനെ ഭീഷണിപ്പെടുത്തുന്ന നയം സ്വീകരിക്കുന്നത് മലർന്നുകിടന്ന് തുപ്പുന്നതിന് തുല്യമാണ്. അക്രമത്തെ തളളിപ്പറയുന്നുവെന്ന് പറയുന്ന സി.പി.എം തന്നെയാണ് പൊലീസിനേയും ജീവനക്കാരെയും അഭിഭാഷകയെയും ഭീക്ഷണിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാർത്താസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.