SignIn
Kerala Kaumudi Online
Friday, 19 April 2024 12.56 PM IST

ഭക്ത്യാദരവോടെ ഗുരുസമാധി ദിനാചരണം

d
എസ്.എൻ.ഡി.പി യോഗം പയ്യോളി യൂണിയന്റെ നേതൃത്വത്തിൽ നടന്ന ഗുരുദേവ മഹാസമാധി ദിനാചരണത്തിൽ നിന്ന്

കോഴിക്കോട്: ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിയുടെ 95-ാം വാർഷികം ഭക്ത്യാദരപൂർവം പൂജകളോടെയും വിവിധ ചടങ്ങുകളോടെയും നാടെങ്ങും ആചരിച്ചു. എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയന്റെ നേതൃത്വത്തിൽ അത്താണിക്കൽ ഗുരുവരാശ്രമത്തിൽ സംഘടിപ്പിച്ച ഗുരുദേവ മഹാസമാധി ദിനാചരണം യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുധീഷ് കേശവപുരി മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ വൈസ് പ്രസിഡന്റ് രാജീവ് കുഴിപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ലൈഫ് സയൻസ് അക്കാഡമി ഡയറക്ടർ ബാബുരാജ് ശർമ്മ, യോഗം ഡയറക്ടർ കെ.ബിനുകുമാർ, യൂണിയൻ കൗൺസിലർമാരായ അഡ്വ.എം. രാജൻ, ചന്ദ്രൻ പാലത്ത്, കെ.മോഹൻദാസ്, പി.കെ.ഭരതൻ, എം.മുരളീധരൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ലീലാ വിമലേശൻ , വൈദിക യോഗം യൂണിയൻ സെക്രട്ടറി ചുള്ളിയിൽ സുനിൽ ശാന്തി , പി. എസ്. തങ്കപ്പൻ ശാന്തി എന്നിവർ പ്രസംഗിച്ചു. രാവിലെ മുതൽ നടന്ന ഉപവാസ പ്രാർത്ഥനായജ്ഞത്തിനും സമൂഹ പ്രാർത്ഥനയ്ക്കും ശാന്തി ഹവനത്തിനും പി.എസ്.തങ്കപ്പൻ ശാന്തി കാർമികത്വം വഹിച്ചു. വൈകിട്ട് 3.30ന് മഹാസമാധി ആരാധനയും സമർപ്പണവും പ്രസാദ ഊട്ടും നടന്നു.

ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിൽ മേൽശാന്തി ഷിബു ശാന്തിയുടെയും മറ്റു ശാന്തിമാരുടെയും നേതൃത്വത്തിൽ പുലർച്ചെ നാലിന് ഗണപതിഹവനം, അഞ്ചിന് ശാന്തിഹോമം, എട്ടിന് ഗുരുപൂജ, 8.30 മുതൽ മൂന്ന് വരെ നാമജപം, ഉച്ചയ്ക്ക് 11.30 ന് മദ്ധ്യാഹ്നപൂജ, വൈകീട്ട് മൂന്നിന് ഗുരുവിഹാറിൽ സമൂഹ പ്രാർത്ഥന എന്നിവ നടത്തി.

ശ്രീ പാർത്ഥസാരഥി മണ്ഡപത്തിൽ ക്ഷേത്രയോഗം പ്രസിഡന്റ് പി.വി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച സമാധി സമ്മേളനത്തിൽ ചേളന്നൂർ ശ്രീനാരായണഗുരു കോളേജ് സംസ്‌കൃത വിഭാഗം മേധാവി ഡോ. സി.ആർ. സന്തോഷ് 'ഗുരുദർശനം-വെളിച്ചം പകരുന്ന മഹത്ദർശനം' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വൈസ് പ്രസിഡന്റ് പൊറോളി സുന്ദർദാസ്, ജനറൽ സെക്രട്ടറി സുരേഷ്ബാബു എടക്കോത്ത്, ട്രഷറർ കെ.വി.അരുൺ, കൺവീനർ വിനയകുമാർ പുന്നത്ത്, ജോയിന്റ് കൺവീനർ വിജയകുമാർ ഐ.പി, ഡയറക്ടർമാർ, ഭരണസമിതി അംഗങ്ങൾ, പ്രവർത്തകസമിതി അംഗങ്ങൾ, വനിതാ കമ്മിറ്റി അംഗങ്ങൾ, ഭക്തർ എന്നിവരും സന്നിഹിതരായിരുന്നു. രാത്രി 7.45 ന് വിശേഷാൽപൂജ, പുഷ്പാഞ്ജലി, പ്രാർത്ഥന എന്നിവയോടെ സമാപിച്ചു.

പയ്യോളി: എസ്.എൻ.ഡി.പി യോഗം പയ്യോളി യൂണിയൻ ഓഫീസിൽ നടന്ന പൂജയിൽ പ്രസിഡന്റ് കഞ്ഞിരോളി കുഞ്ഞിക്കണ്ണൻ പുഷ്‌പാർച്ചന നടത്തി. പ്രാർത്ഥനയ്ക്ക് രാമകൃഷ്ണൻ കെ.പി, കുറുമയിൽ രമേശൻ, കെ.എൻ.രത്നാകരൻ, സി.കെ.മുരളി, കൃഷ്ണൻ , ഇന്ദിര കൊളാവി, ഓമന ,ഷീബ എന്നിവർ നേതൃത്വം നൽകി. 3.30ന് സമാധി പ്രണാമം അർപ്പിച്ച് ഉപവാസം അവസാനിപ്പിച്ചു.

മാവൂർ: എസ്.എൻ.ഡി.പി യോഗം മാവൂർ യൂണിയന്റെ നേതൃത്വത്തിൽ വെള്ളിപറമ്പ് ശ്രീനാരായണഗുരു മന്ദിരത്തിൽ നടന്ന സമാധി ദിനാചരണം യൂണിയൻ പ്രസിഡന്റ് പി.സി.അശോകൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സത്യൻ, വൈസ് പ്രസിഡന്റ് ഭാസ്‌കരൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ സുരേഷ് കുറ്റിക്കാട്ടൂർ, ആഷിക് മയനാട്, സുരേഷ് വെള്ളിപറമ്പ് എന്നിവർ പ്രസംഗിച്ചു. മാവൂർ യൂണിയൻ വനിതാ സംഘം സെക്രട്ടറി നിതിനിയുടെ നേതൃത്വത്തിൽ വിജയ കുറ്റിക്കാട്ടൂർ മീര ഇളയടത്ത്, ശാരദ.പി.സി, കൗസല്യ.ഇ, വസന്ത പൂവാട്ടുപറമ്പ്, കൗസു പൂവാട്ടുപറമ്പ്, വിമല പൂവാട്ടുപറമ്പ് എന്നിവരുടെ നേതൃത്വത്തിൽ ഗുരുദേവ കൃതികളുടെ പാരായണവും പ്രാർത്ഥനയും നടന്നു. ഗുരു മന്ദിരത്തിൽ പുഷ്പാർച്ചനയും പ്രസാദ ഊട്ടും നടത്തി.

കൊയിലാണ്ടി: എസ്.എൻ.ഡി.പി യോഗം കൊയിലാണ്ടി യൂണിയന്റെ നേതൃത്വത്തിൽ ഗുരുദേവ സമാധിദിനം ആചരിച്ചു. പ്രസിഡന്റ് കെ.എം.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പറമ്പത്ത് ദാസൻ, കെ.കെ.ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. വി.കെ.സുരേന്ദ്രൻ , പൊയിലിങ്കൽ കുഞ്ഞികൃഷ്ണൻ, സുരേഷ് മേലെപ്പുറത്ത്, പി. വി.പുഷ്പൻ, സോജൻ, സതീശൻ, ഷാജി എന്നിവർ ഉപവസിച്ചു.

തിരുവമ്പാടി: എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി യൂണിയന്റെ നേതൃത്വത്തിൽ ഓഡിറ്റോറിയത്തിൽ രാവിലെ പ്രാർത്ഥനയോടുകൂടി ആരംഭിച്ച ചടങ്ങുകൾ വൈകിട്ട് 3.30ന് അർച്ചനയോടെ സമാപിച്ചു . യൂണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ, വൈസ് പ്രസിഡന്റ് എം.കെ.അപ്പുക്കുട്ടൻ, സെക്രട്ടറി പേണ്ടാനത്ത് ശ്രീധരൻ, വനിത സംഘം പ്രസിഡന്റ് ലീല വിജയൻ, സെക്രട്ടറി സലില ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി. യൂത്ത് മൂവ്മെന്റ് പ്രവർത്തകരായ പി.സി.മെവിൻ, സി.ആർ.അർജ്ജുൻ, ഭരത് ബാബു, കെ.കെ.രവി, വൽസൻ, ഓമന, ജഗദമ്മ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.