SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.06 PM IST

ശ്രീനാരായണ ഗുരുസ്മരണയിൽ മഹാസമാധി ദിനാചരണം

1
കൂ​ർ​ക്ക​ഞ്ചേ​രി​ ​എ​സ്.​എ​ൻ.​ബി.​പി​ ​യോ​ഗ​ത്തി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഹാ​സ​മാ​ധി​ ​ദി​ന​ത്തിൽ നടന്ന ​സ​മൂ​ഹ​സ​ദ്യ​ ​റ​വ​ന്യൂ​മ​ന്ത്രി​ ​കെ.​ ​രാ​ജ​ൻ.​ ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.

കൊടുങ്ങല്ലൂർ യൂണിയനിൽ
കൊ​ടു​ങ്ങ​ല്ലൂ​ർ​:​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ന്റെ​ 95​-ാം​ ​മ​ഹാ​സ​മാ​ധി​ ​ദി​നം​ ​ഗു​രു​പൂ​ജ,​ ​സ​മൂ​ഹാ​ർ​ച്ച​ന,​ ​ഗു​രു​ദേ​വ​ ​കൃ​തി​ക​ളു​ടെ​ ​പാ​രാ​യ​ണം,​ ​പ്ര​ഭാ​ഷ​ണം,​ ​സ​മാ​ധി​പൂ​ജ​ ​തു​ട​ങ്ങി​ ​വി​വി​ധ​ ​ച​ട​ങ്ങു​ക​ളോ​ടെ,​ ​എ​സ്.​എ​ൻ.​ഡി.​പി​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​യൂ​ണി​യ​നും​ ​യൂ​ണി​യ​ന് ​കീ​ഴി​ലു​ള്ള​ ​വി​വി​ധ​ ​ശാ​ഖ​ക​ളും​ ​ആ​ച​രി​ച്ചു.​ ​യൂ​ണി​യ​ൻ​ ​ഹാ​ളി​ൽ​ ​ന​ട​ന്ന​ ​സ​മാ​ധി​ ​ദി​നാ​ച​ര​ണം​ ​യോ​ഗം​ ​കൗ​ൺ​സി​ല​ർ​ ​ബേ​ബി​ ​റാം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​മ​ഹാ​സ​മാ​ധി​ ​ച​ട​ങ്ങു​ക​ൾ​ക്ക് ​വൈ​ദി​ക​ ​യോ​ഗം​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​യൂ​ണി​യ​ൻ​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​സി​ബി​ ​പ്ര​കാ​ശ​ൻ​ ​ശാ​ന്തി,​ ​എ​ൻ.​എ.​ ​സ​ദാ​ന​ന്ദ​ൻ​ ​ശാ​ന്തി,​ ​പി.​എ​ൻ.​ ​ബാ​ബു​ ​ശാ​ന്തി,​ ​സ​ന്ദീ​പ് ​ശാ​ന്തി,​ ​എം.​എ​ൻ.​ ​ന​ന്ദ​കു​മാ​ർ​ ​ശാ​ന്തി,​ ​ഒ.​വി.​ ​സ​ന്തോ​ഷ് ​ശാ​ന്തി,​ ​ബൈ​ജു​ ​ശാ​ന്തി,​ ​ഉ​ണ്ണി​ ​ശാ​ന്തി,​ ​നെ​ടി​യ​ത​ളി​ ​ഗി​രീ​ഷ് ​ശാ​ന്തി​ ​തു​ട​ങ്ങി​യ​വ​ർ​ ​മു​ഖ്യ​കാ​ർ​മ്മി​ക​ത്വം​ ​വ​ഹി​ച്ചു.​ ​ലാ​ല​പ്പ​ൻ​ ​ശാ​ന്തി​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​ഉ​പ​വാ​സം​ ​അ​നു​ഷ്ഠി​ച്ചാ​ണ് ​പ്ര​വ​ർ​ത്ത​ക​ർ​ ​മ​ഹാ​സ​മാ​ധി​ച്ച​ട​ങ്ങു​ക​ളി​ൽ​ ​പ​ങ്കെ​ടു​ത്ത​ത്.​ ​സ​മാ​ധി​പൂ​ജ​യ്ക്ക് ​ശേ​ഷം​ ​പ്ര​സാ​ദ​ക്ക​ഞ്ഞി​ ​വി​ത​ര​ണ​വും​ ​ന​ട​ന്നു.​ ​യൂ​ണി​യ​ൻ​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​ ​ഹ​രി​ ​വി​ജ​യ​ൻ,​ ​ദി​നി​ൽ​ ​മാ​ധ​വ്,​ ​ജോ​ളി​ ​ഡി​ൽ​ഷ​ൻ,​ ​സു​ലേ​ഖ​ ​അ​നി​രു​ദ്ധ​ൻ,​ ​ജ​യ​രാ​ജ​ൻ,​ ​കെ.​ഡി.​ ​വി​ക്ര​മാ​ദി​ത്യ​ൻ,​ ​ഡി​ൽ​ഷ​ൻ​ ​കൊ​ട്ടേ​ക്കാ​ട്ട് ​എ​ന്നി​വ​ർ​ ​മ​ഹാ​സ​മാ​ധി​ ​ദി​ന​ച്ച​ട​ങ്ങു​ക​ൾ​ക്ക് ​നേ​തൃ​ത്വം​ ​കൊ​ടു​ത്തു.


മു​കു​ന്ദ​പു​രം യൂ​ണി​യ​നിൽ
ഇ​രി​ങ്ങാ​ല​ക്കു​ട​:​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​മു​കു​ന്ദ​പു​രം​ ​യൂ​ണി​യ​ൻ​ ​ആ​സ്ഥാ​ന​ത്തു​ള്ള​ ​യൂ​ണി​യ​ൻ​ ​ഗു​രു​ക്ഷേ​ത്ര​ത്തി​ൽ​ ​വൈ​ദി​ക​യോ​ഗം​ ​മെ​മ്പ​ർ​മാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​രാ​വി​ലെ​ ​പൂ​ജാ​ക​ർ​മ്മ​ങ്ങ​ളോ​ടെ​ ​മ​ഹാ​സ​മാ​ധി​ ​ദി​നാ​ച​ര​ണ​ത്തി​ന് ​തു​ട​ക്കം.​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​സ​ന്തോ​ഷ് ​ചെ​റാ​ക്കു​ളം​ ​ദീ​പം​ ​തെ​ളി​ച്ച് ​സ​മൂ​ഹ​ ​പ്രാ​ർ​ത്ഥ​ന​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​ ​കെ.​കെ.​ ​ച​ന്ദ്ര​ൻ,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​മു​തു​പ​റ​മ്പി​ൽ​ ​സു​ബ്ര​ഹ്മ​ണ്യ​ൻ,​ ​യൂ​ണി​യ​ൻ​ ​കൗ​ൺ​സി​ല​ർ​ ​പി.​കെ.​ ​പ്ര​സ​ന്ന​ൻ,​ ​ഷി​ജി​ൽ​ ​ത​വ​ര​ങ്ങാ​ട്ടി​ൽ​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.


ചാലക്കുടി യൂണിയനിൽ
ചാ​ല​ക്കു​ടി​;​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യൂ​ണി​യ​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ശ്രീ​നാ​രാ​യ​ണ​ ​മ​ഹാ​സ​മാ​ധി​ ​ദി​നം​ ​ആ​ച​രി​ച്ചു.​ ​കൂ​ട​പ്പു​ഴ​ ​ശ്രീ​നാ​രാ​യ​ണ​ ​സ​മാ​ജം​ ​ട്ര​സ്റ്റ്,​ ​ഈ​സ്റ്റ് ​ചാ​ല​ക്കു​ടി​ ​എ​സ്.​എ​ൻ.​ഡി.​പി​ ​ശാ​ഖ​ ​എ​ന്നി​വ​യു​ടെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു​ ​ച​ട​ങ്ങു​ക​ൾ.​ ​സ​മൂ​ഹ​ ​പ്രാ​ർ​ത്ഥ​ന,​ ​ഗു​രു​പൂ​ജ,​ ​ഗു​ദേ​വ​കൃ​തി​ക​ളു​ടെ​ ​പാ​രാ​യ​ണം,​ ​ശാ​ന്തി​ ​യാ​ത്ര,​ ​അ​ന്ന​ദാ​നം​ ​എ​ന്നി​വ​ ​ന​ട​ന്നു.
ക്ഷേ​ത്രം​ ​മേ​ൽ​ശാ​ന്തി​ ​കെ.​ ​ബാ​ബു​ലാ​ൽ​ ​കാ​ർ​മ്മി​ക​ത്വം​ ​വ​ഹി​ച്ചു.​ ​കൂ​ട​പ്പു​ഴ​ ​സു​ബ്ര​ഹ്മ​ണ്യ​ ​ക്ഷേ​ത്രം​ ​ഹാ​ളി​ൽ​ ​ന​ട​ന്ന​ ​സ​മാ​ധി​ ​ദി​നാ​ച​ര​ണം​ ​യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​ ​കെ.​എ.​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ച​ന്ദ്ര​ൻ​ ​കൊ​ള​ത്താ​പ്പി​ള്ളി​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ക്ഷേ​ത്ര​ ​സ​മി​തി​ ​സെ​ക്ര​ട്ട​റി​ ​എ.​ടി.​ ​ബാ​ബു,​ ​ശാ​ഖാ​ ​സെ​ക്ര​ട്ട​റി​ ​ടി.​കെ.​ ​ബാ​ബു,​ ​യൂ​ണി​യ​ൻ​ ​കൗ​ൺ​സി​ല​ർ​മാ​രാ​യ​ ​ടി.​വി.​ ​ഭ​ഗി,​ ​പി.​ആ​ർ.​ ​മോ​ഹ​ന​ൻ,​ ​സി.​ജി.​ ​അ​നി​ൽ​കു​മാ​ർ,​ ​എ.​കെ.​ ​ഗം​ഗാ​ധ​ര​ൻ,​ ​വ​നി​താ​ ​സം​ഘം​ ​യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​ ​അ​ജി​താ​ ​നാ​രാ​യ​ണ​ൻ,​ ​ല​താ​ ​ബാ​ല​ൻ,​ ​സി.​എ​സ്.​ ​സ​ത്യ​ൻ,​ ​പി.​കെ.​ ​ച​ന്ദ്ര​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.


നാ​ട്ടി​ക​ ​യൂ​ണി​യ​നിൽ
തൃ​പ്ര​യാ​ർ​:​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​നാ​ട്ടി​ക​ ​യൂ​ണി​യ​ൻ​ ​ഗു​രു​ ​മ​ഹാ​സ​മാ​ധി​ ​ആ​ച​രി​ച്ചു.​ ​യൂ​ണി​യ​ൻ​ ​ഓ​ഫീ​സി​ൽ​ ​ഗു​രു​പൂ​ജ,​ ​സ​മൂ​ഹ​ ​അ​ർ​ച്ച​ന,​ ​സ​മൂ​ഹ​പ്രാ​ർ​ത്ഥ​ന​ ​എ​ന്നി​വ​ ​ന​ട​ന്നു.​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​ത​ഷ്ണാ​ത്ത്,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​പി.​വി.​ ​സു​ദീ​പ് ​മാ​സ്റ്റ​ർ,​ ​യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​ ​മോ​ഹ​ന​ൻ​ ​ക​ണ്ണം​മ്പു​ള്ളി​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​പ്ര​കാ​ശ് ​ക​ട​വി​ൽ,​ ​ജ​യ​ന്ത​ൻ​ ​പു​ത്തൂ​ർ,​ ​ബി​ന്ദു​ ​മ​നോ​ജ്,​ ​ശ്രീ​ജ​ ​മൗ​സ​മി,​ ​ബി​നോ​യ് ​പാ​ണ​പ​റ​മ്പി​ൽ,​ ​ന​രേ​ന്ദ്ര​ൻ​ ​ത​യ്യി​ൽ,​ ​കെ.​എ​സ്.​ ​ദീ​പ​ൻ​ ​മാ​സ്റ്റ​ർ,​ ​നാ​രാ​യ​ണ​ദാ​സ്,​ ​തു​ഷാ​ർ​ ​ഇ​ല്ലി​ക്ക​ൽ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

ഗു​രു​ ​ഉ​ച്ച​നീ​ച​ത്വ​ങ്ങ​ൾ​ക്ക് ​എ​തി​രെ​ ​നി​ല​കൊ​ണ്ടു​:​ ​പി.​ ​ബാ​ല​ന്ദ്ര​ൻ​ ​എം.​എ​ൽ.എ

തൃ​ശൂ​ർ​:​ ​വി​ശ്വ​സി​ക്കാ​നും​ ​ആ​രാ​ധി​ക്കാ​നു​മു​ള്ള​ ​സ്വാ​ത​ന്ത്ര്യം​ ​എ​ല്ലാ​വ​ർ​ക്കു​മു​ണ്ടെ​ന്ന് ​പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ് ​ശി​വ​പ്ര​തി​ഷ്ഠ​യി​ലൂ​ടെ​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ ​ചെ​യ്ത​തെ​ന്ന് ​പി.​ ​ബാ​ല​ച​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ.​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ ​സ​മാ​ധി​യോ​ട് ​അ​നു​ബ​ന്ധി​ച്ച് ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​തൃ​ശൂ​ർ​ ​യൂ​ണി​യ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ന്ന​ ​ഉ​പ​വാ​സ​വും​ ​പ്രാ​ർ​ത്ഥ​ന​യും​ ​തൃ​ശൂ​ർ​ ​തെ​ക്കെ​ഗോ​പു​ര​ന​ട​യി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
സം​വ​ര​ണ​ ​സ​മ്പ്ര​ദാ​യം​ ​പ​രി​ശോ​ധി​ച്ചാ​ൽ​ ​ജാ​തീ​യ​മാ​യ​ ​അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ൾ​ ​ഇ​ന്നും​ ​ഇ​ന്ത്യ​യി​ൽ​ ​തു​ട​രു​ന്ന​ത് ​കാ​ണാം.​ ​ഇ​തി​നെ​തി​രെ​ ​പോ​രാ​ടാ​ൻ​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗ​ത്തി​ന് ​ക​ഴി​ഞ്ഞു.​ ​സാ​മൂ​ഹി​ക​ ​അ​തി​ക്ര​മ​ങ്ങ​ളെ​യും​ ​ഉ​ച്ച​നീ​ച​ത്വ​ങ്ങ​ളെ​യും​ ​എ​തി​ർ​ത്തു​കൊ​ണ്ട് ​ന​മു​ക്ക് ​ജാ​തി​യി​ല്ലെ​ന്ന് ​ഗു​രു​വി​നു​ത​ന്നെ​ ​പ്ര​ഖ്യാ​പി​ക്കേ​ണ്ടി​വ​ന്നു.​ ​ഗു​രു​വി​നെ​പ്പോ​ലും​ ​ജാ​തി​ക്ക​ള്ളി​ൽ​ ​പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് ​അ​ത്.​ ​നെ​യ്യാ​റി​ൽ​ ​മു​ങ്ങി​യെ​ടു​ത്ത​ ​ക​ല്ലു​കൊ​ണ്ട് ​ശി​വ​പ്ര​തി​ഷ്ഠ​ ​ന​ട​ത്തി​യ​തി​നെ​ ​വ​രേ​ണ്യ​വ​ർ​ഗം​ ​ചോ​ദ്യം​ ​ചെ​യ്ത​പ്പോ​ഴും​ ​ത​ക്ക​ ​മ​റു​പ​ടി​ ​ന​ൽ​കി.​ ​ചാ​തു​ർ​വ​ർ​ണ്യ​ത്തി​ന്റെ​ ​അ​പ​ക​ട​ക​ര​മാ​യ​ ​സ്ഥി​തി​യി​ലാ​യി​രു​ന്നു​ ​അ​ന്ന് ​കേ​ര​ളമെന്നും ബാലചന്ദ്രൻ ഓർമ്മിപ്പിച്ചു.
യോ​ഗം​ ​അ​സി.​ ​സെ​ക്ര​ട്ട​റി​ ​കെ.​വി.​ ​സ​ദാ​ന​ന്ദ​ൻ,​ ​കേ​ന്ദ്ര​ ​വ​നി​താ​സം​ഘം​ ​സെ​ക്ര​ട്ട​റി​ ​സം​ഗീ​ത,​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​ഐ.​ജി.​ ​പ്ര​സ​ന്ന​ൻ,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ടി.​ആ​ർ.​ ​ര​ഞ്ജു,​ ​യൂ​ണി​യ​ൻ​ ​കൗ​ൺ​സി​ല​ർ​ ​മോ​ഹ​ൻ​ ​കു​ന്ന​ത്ത്,​ ​വ​നി​താ​ ​സം​ഘം​ ​ജി​ല്ലാ​ ​കോ​ ​-​ ​ഓ​ർ​ഡി​നേ​റ്റ​ർ​ ​ഇ​ന്ദി​രാ​ദേ​വി​ ​ടീ​ച്ച​ർ,​ ​വ​നി​താ​സം​ഘം​ ​പ്ര​സി​ഡ​ന്റ് ​പ​ത്മി​നി​ ​ഷാ​ജി,​ ​സെ​ക്ര​ട്ട​റി​ ​എം.​ആ​ർ.​ ​രാ​ജ​ശ്രീ,​ ​യൂ​ത്ത് ​മൂ​വ്‌​മെ​ന്റ് ​സം​സ്ഥാ​ന​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​എ​ൻ.​വി.​ ​ര​ഞ്ജി​ത്ത്,​ ​കെ.​എ.​ ​മ​നോ​ജ്കു​മാ​ർ,​ ​വി.​ഡി.​ ​സു​ശീ​ൽ​കു​മാ​ർ,​ ​ലീ​ലാ​ ​നാ​രാ​യ​ണ​ൻ,​ ​കെ.​വി.​ ​വി​ജ​യ​ൻ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.