ന്യൂഡൽഹി: പി.എം കെയേഴ്സ് ഫണ്ടിന്റെ ട്രസ്റ്റിയായി ടാറ്രാ സൺസ് ചെയർമാൻ രത്തൻ ടാറ്റ, സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്രിസ് കെ.ടി. തോമസ്, മുൻ ഡെപ്യൂട്ടി സ്പീക്കർ കരിയ മുണ്ട എന്നിവരെ നാമനിർദ്ദേശം ചെയ്തു. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ട്രസ്റ്റി ബോർഡ് യോഗത്തിൽ പി.എം കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതി ഉൾപ്പെടെ ഫണ്ടിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ സംരംഭങ്ങളെക്കുറിച്ച് ചർച്ചെ ചെയ്തു.
ട്രസ്റ്റികളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി ഫണ്ടിൽ സംഭാവന നൽകുന്നവരെയും പ്രശംസിച്ചു. ട്രസ്റ്റികളായ ധനമന്ത്രി നിർമ്മല സീതാരാമൻ, ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഫണ്ടിലെ ഉപദേശക ബോർഡിലേക്ക് മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ രാജീവ് മെഹ്റിഷി, ഇൻഫോസിസ് മുൻ ചെയർപേഴ്സൺ സുധ മൂർത്തി, ടീച്ച് ഫോർ ഇന്ത്യയുടെ സഹസ്ഥാപകനും ഇൻഡികോർപ്സ് മുൻ സി.ഇ.ഒയുമായ ആനന്ദ് ഷാ എന്നിവരെയും നാമനിർദ്ദേശം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |