SignIn
Kerala Kaumudi Online
Thursday, 25 April 2024 3.28 PM IST

മന്ത്രി രാജേഷും ചീഫ് സെക്രട്ടറിയും ഗവർണറെ കണ്ടു സർക്കാരിന്റെ ലഹരിവിരുദ്ധ പരിപാടിക്ക് ഗവർണർ ഇല്ല

rajesh

#ഓണംഘോഷയാത്രയ്ക്ക് കാഴ്ചക്കാരനാവാൻ

ക്ഷണിച്ചെന്ന് ഗവർണർ

തിരുവനന്തപുരം: ഗാന്ധി ജയന്തി ദിനത്തിൽ തുടങ്ങുന്ന സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയുടെ ഉദ്ഘാടകനാകാനുള്ള ക്ഷണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിരസിച്ചു. ഇന്നലെ രാജ്ഭവനിലെത്തിയാണ് മന്ത്രി എം.ബി.രാജേഷും ചീഫ്സെക്രട്ടറി വി.പി.ജോയിയും ക്ഷണിച്ചത്.

ഇന്നലെ ഡൽഹിയിലേക്ക് പോയ ഗവർണർ ഒക്ടോബർ നാലിനേ തിരിച്ചെത്തൂ.

ഡൽഹിയിൽ ആകാശവാണി ഭവനിൽ പ്രധാനമന്ത്രിയുടെ പരിപാടിയിലും ഗോഹട്ടിയിലും ഗ്വാളിയോറിലും ഷിർദ്ദിയിലും നേരത്തേ നിശ്ചയിച്ച പരിപാടികളിലും പങ്കെടുക്കേണ്ടതുണ്ടെന്നും

പരിപാടികളിൽ മാറ്റമുണ്ടാവുന്നെങ്കിൽ അറിയിക്കാമെന്നും ഗവർണർ വ്യക്തമാക്കി.

ഓണാഘോഷ പരിപാടിയുടെ സമാപന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും, ക്ഷണിച്ചിട്ടും പങ്കെടുത്തില്ലെന്ന് ചിലർ വ്യാജപ്രചാരണം നടത്തിയെന്നും ചീഫ്സെക്രട്ടറിയോട് ഗവർണർ പറഞ്ഞു. ഓണം സമാപന ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഗവർണറെയും കുടുംബത്തെയും ക്ഷണിക്കുന്നതായിരുന്നു പതിവ്. എന്നാൽ, പാളയത്തെ വി.ഐ.പി ഗാലറിയിൽ ഇരുന്ന് ഘോഷയാത്ര കാണാനുള്ള പാസ് മാത്രമാണ് ഇത്തവണ സർക്കാർ രാജ്ഭവനിൽ എത്തിച്ചത്. അട്ടപ്പാടിയിൽ ആദിവാസികൾക്കൊപ്പമാണ് ഗവർണർ അന്ന് ഓണം ആഘോഷിച്ചത്. ക്ഷണിച്ചില്ലെന്ന വിവരം ഓർമ്മിപ്പിച്ചതാണെന്നും ക്ഷണിക്കാത്തതിൽ പരാതി അറിയിച്ചിട്ടില്ലെന്നും രാജ്ഭവൻ വ്യക്തമാക്കി. നിയമസഭ പാസാക്കിയ ആറു ബില്ലുകളിൽ ഗവർണർ ഒപ്പിടണമെന്ന് മന്ത്രിയോ ചീഫ്സെക്രട്ടറിയോ ആവശ്യപ്പെട്ടില്ലെന്നും രാജ്ഭവൻ അറിയിച്ചു.

സ്കൂളുകളിലും കോളേജുകളിലും വലവിരിച്ച ലഹരിമാഫിയയെ തകർക്കാനും അവരുടെ പിടിയിൽ നിന്ന് കുട്ടികളെ രക്ഷപെടുത്താനുമുള്ള പദ്ധതിക്കാണ് സർക്കാർ ഒക്ടോബർ രണ്ടിന് തുടക്കം കുറിക്കുന്നത്. കുട്ടികളിലേക്ക് മയക്കുമരുന്നെത്തിക്കുന്നത് തടയുകയും അദ്ധ്യാപകരും രക്ഷിതാക്കളും പൂർവവിദ്യാർത്ഥികളും സന്നദ്ധസംഘടനകളും രാഷ്ട്രീയപാർട്ടികളുമെല്ലാം ചേർന്ന് ജനജാഗ്രതാസമിതി രൂപീകരിച്ച് വിദ്യാലയങ്ങളുടെ അകത്തും പുറത്തും ഇടപെടുകയും ചെയ്യും. ലഹരിമാഫിയയ്ക്കെതിരേ അതിശക്തമായ നിയമനടപടികളുണ്ടാവും. സ്ഥിരംകുറ്റവാളികൾക്കെതിരെ പ്രത്യേകദൗത്യം തുടങ്ങും. കേന്ദ്രനിയമത്തിലെ കൂടുതൽ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തും. കേസെടുക്കുന്നതിലും അന്വേഷണത്തിലും മാറ്റങ്ങൾ വരുത്തും. സ്ഥിരംകുറ്റവാളികളെ കരുതൽ തടങ്കലിലാക്കും. എല്ലാ വിദ്യാലയങ്ങൾക്കു ചുറ്റും ഗാന്ധിജയന്തിക്ക് ലഹരിവിരുദ്ധ സംരക്ഷണ ശൃംഖല തീർക്കാനും പദ്ധതിയുണ്ട്.


അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAJESH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.