തിരുവനന്തപുരം: റീജിയണൽ പി.എഫ് കമ്മിഷണറുടെ നേതൃത്വത്തിൽ പെൻഷൻ അദാലത്തും പി.എഫ് പരാതി പരിഹാര ക്യാമ്പും ഒക്ടോബർ 10ന് രാവിലെ 11 മുതൽ ഓൺലൈനായി നടത്തുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിശദമായ പരാതി നേരിട്ടോ, തപാലായോ, ഇമെയിൽ മുഖേനയോ ( ro.tvm@epfindia.gov.in) യു.എ.എൻ / പി.എഫ് അക്കൗണ്ട് നമ്പർ / പി.പി.ഒ നമ്പർ / മൊബൈൽ നമ്പർ എന്നിവ അടക്കം 30ന് മുമ്പായി തിരുവനന്തപുരം റീജിയണൽ ഓഫീസിൽ സമർപ്പിക്കണം. പരാതിയിൽ ' പെൻഷൻ / പി.എഫ്. അദാലത്ത്'എന്ന് പ്രത്യേകം ചേർക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |