SignIn
Kerala Kaumudi Online
Saturday, 20 April 2024 2.47 PM IST

കൊല്ലം- ചെങ്കോട്ട പാത പ്രതീക്ഷയുടെ പാളത്തിൽ സമയ പട്ടികയിൽ സമയം തെളിയുമോ?​

rail
കൊല്ലം- ചെങ്കോട്ട പാത

കൊല്ലം: റെയിൽവേയുടെ ഒക്ടോബറിൽ പുറത്തിറങ്ങാനിരിക്കുന്ന പുതിയ സമയ പട്ടിക കൊല്ലം- ചെങ്കോട്ട പാതയ്ക്ക് പുത്തൻ പ്രതീക്ഷയേകുന്നു. കൊല്ലം- പുനലൂർ പാത വൈദ്യുതീകരണം പൂർത്തിയാവുകയും പുനലൂർ - ചെങ്കോട്ട

പാതയുടെ വൈദ്യുതീകരണം പുരോഗമിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ സമയ പട്ടിക പുറത്തുവരുന്നത്. വൈദ്യുതീകരിച്ച പാതയിലൂടെ കൂടുതൽ ട്രെയിനുകൾ ലഭ്യമാകുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ. ഗുരുവായൂർ - പുനലൂർ ഇന്റർസിറ്റി എക്സ്പ്രസ് മധുരയിലേക്ക് നീട്ടണമെന്ന ആവശ്യം യാത്രക്കാർ വർഷങ്ങളായി ഉന്നയിക്കുന്നുണ്ട്. ഈ ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടില്ല. കൂടാതെ പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്ക് നീട്ടണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. നിലവിൽ പ്രതിവാര എക്സ് പ്രസായി ഓടുന്ന എറണാകുളം- വേളാങ്കണ്ണി ദിവസവും ഓടിക്കണമെന്നും തിരുനൽവേലി- മംഗലാപുരം പ്രതിവാര തീവണ്ടി വേണമെന്നും ആവശ്യവും ശക്തമാണെങ്കിലും ഇതുവരെ പരിഗണിച്ചതായി സൂചനയില്ല. പുതിയ സാഹചര്യത്തിൽ ആവശ്യങ്ങളിൽ ചിലതെങ്കിലും പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

കേരളത്തിന് തല്ല് ,

തമിഴ്നാടിന് തലോടൽ

കേരളത്തിലെ മലയോര മേഖലയിലെ ജനങ്ങളുടെ ആവശ്യങ്ങളോട് മുഖം തിരിക്കുമ്പോൾ തന്നെ തമിഴ്നാടിന്റെ ആവശ്യങ്ങൾ റെയിൽവേ മന്ത്രാലയം അനുഭാവ പൂർവം പരിഗണിക്കുന്നുണ്ട്. മധുര- പഴനി പാസഞ്ചറും പഴനി- കോയമ്പത്തൂർ പാസഞ്ചറും ഒരുമിപ്പിച്ച് മധുര- കോയമ്പത്തൂർ എക്സ് പ്രസ് തമിഴ്നാടിന് അനുവദിച്ചത് അടുത്ത കാലത്താണ്. ഇത് സംസ്ഥാനത്തിന് വലിയ നേട്ടമായി.

അതുപോലെ മധുര- ചെങ്കോട്ട പാസഞ്ചറും മയിലാടുതുറൈ- ദിണ്ടിഗൽ പാസഞ്ചറും ഒരുമിപ്പിച്ച് ചെങ്കോട്ട- മയിലാടുതുറൈ എക്സ്പ്രസായി സർവീസ് നടത്താനും തീരുമാനമായിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.