SignIn
Kerala Kaumudi Online
Saturday, 20 April 2024 4.24 AM IST

കാക്കത്തുരുത്ത് ഷാപ്പിലെ തലക്കറി കഴിച്ചിട്ടും കഴിച്ചിട്ടും തീരുന്നില്ല, ഒടുവിൽ ചങ്കത്തികൾ ഒരു ഐഡിയ പുറത്തെടുത്തു

കള്ളിന്റെയും നാടൻ രുചികളുടെയും സ്വാദ് തേടി ചങ്കത്തികൾ ആലപ്പുഴയാകെ കറങ്ങിനടക്കുകയാണ്. ഇത്തവണ ചങ്കത്തികൾ എത്തിയിരിക്കുന്നത് എരമല്ലൂരിലെ കാക്കത്തുരുത്ത് കള്ള് ഷാപ്പിലാണ്. വിവിധ തരത്തിലെ നിരവധി വിഭവങ്ങൾ ചങ്കത്തികൾക്ക് മുന്നിൽ വിളമ്പിയിരിക്കുന്നു. മീൻ വിഭവങ്ങളാണ് ഏറെയും. ചങ്കത്തികൾ തന്നെ ഓരോന്നായി പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയാണ്.

കേര തലക്കറി, കരിമീൻ കറി, കരിമീൻ പൊള്ളിച്ചത് വറുത്തരച്ചത്, താറാവ് കറി, പൊറോട്ട, വരാൽ കറി, ചെമ്മീൻ കറി, ചൂര മീൻ കറി, സിലോപ്പി കറി, ബീഫ് റോസ്റ്റ്, പോർക്ക് ഫ്രൈ, മാന്തൾ ഫ്രൈ, കൊഴുവ ഫ്രൈ, അപ്പം, കപ്പ, കള്ള് എന്നിവയാണ് ചങ്കത്തികൾക്ക് മുന്നിലെത്തിയ അടിപൊളി വിഭവങ്ങൾ.

food

ആദ്യം തന്നെ കള്ള് കുടിച്ചുകൊണ്ടാണ് ചങ്കത്തികൾ വിഭവങ്ങൾ രുചിക്കാൻ ആരംഭിച്ചത്. മീൻ കണ്ണിന് വേണ്ടി തല്ലുകൂടാതിരിക്കാൻ ഇത്തവണ രണ്ട് വലിയ തലകൾ ചങ്കത്തികൾക്ക് മുന്നിലെത്തി. തലക്കറി കഴിച്ചുതീരാത്തതിനാൽ മറ്റൊരു ഐഡിയ ചങ്കത്തികളുടെ തലയിൽ ഉദിച്ചു. ബാക്കി വീട്ടിൽ കൊണ്ടുപോയി കഴിക്കാമെന്നായിരുന്നു പ്ളാൻ. വീഡിയോ കാണാം...

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KAKKATHURUTH, TODDY, SHOP, CHANKATHIKAL, FOOD, VIDEO
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.