ഏറ്റുമാനൂർ. പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള 10.50 ലക്ഷം രൂപ ഉപയോഗിച്ച് അമ്മഞ്ചേരി, ഒണംതുരുത്ത്, മനയ്ക്കപാടം ജംഗ്ഷനുകളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ തോമസ് ചാഴികാടൻ എം.പി നാളെ നിർവഹിക്കും. വൈകുന്നേരം 5ന് അമ്മഞ്ചേരി ജംഗ്ഷനിലും, 5:30ന് ഒണംതുരുത്ത് ജംഗ്ഷനിലും, 6ന് മനയ്ക്കപാടം ജംഗ്ഷനിലും നടക്കുന്ന യോഗങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ അദ്ധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, ജില്ലാ പഞ്ചായത്ത് മെമ്പർ റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |