കൊച്ചി : തെരുവോരങ്ങളിലും പൊതുസ്ഥലത്തും 20 ലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിച്ച പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലനെക്കുറിച്ച് വൈപ്പിൻ സ്വദേശി വി.കെ. സുഭാഷ് തിരക്കഥയും സംവിധാനവും നിർവഹിച്ച 'ദി ഗ്രീൻമാൻ' ഡോക്യൂമെന്ററിയുടെ പോസ്റ്റർ പ്രകാശനം എറണാകുളം പ്രസ്ക്ലബ് ഹാളിൽ നടന്നു. അടുത്തമാസം ഡോക്യൂമെന്ററി റിലീസ് ചെയ്യും. ഡോക്യൂമെന്ററികൾക്കുള്ള സംസ്ഥാന അവാർഡുകൾ പിൻവലിച്ചത് വിവേചനമാണെന്നും മൃഗങ്ങളെ ചിത്രീകരിക്കുന്നതിനുള്ള സെൻസർ ബോർഡ് നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ വി.കെ. സുഭാഷ്, കേന്ദ്രകഥാപാത്രം കല്ലൂർ ബാലൻ, വി.എ. റിജോഷ് , ഗൗരി സുഭാഷ്, സുനേന സുഭാഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |