തൊട്ടിൽപാലം: സംസ്ഥാന വ്യാപകമായി തൊഴിലാളികളുടെ പ്രതിഷേധ സംഗമവും ഒക്ടോബർ ഒന്നിന് തിരുവനന്തപുരത്ത് ജനപ്രതിനിധികളുടെ രാജ്ഭവൻ മാർച്ചും നടത്തുന്നതിന്റെ ഭാഗമായി തൊട്ടിൽപാലത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധസംഗമം നടത്തി. കാവിലുംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ പി.ജി.ജോർജ് ഉദ്ഘാടനം ചെയ്തു. പി.മോഹനൻ, പി.കെ.ബാബു അന്നമ്മ ജോർജ്, മണലിൽ രമേശൻ.കെ.പി ശ്രീധരൻ, പി.കെ.പുരുഷോത്തമൻ , പുഷ്പ തോട്ടുംചിറ, ടി.കെ.നുസ്രത്ത്, ഏലിക്കുട്ടി സ്കറിയ, ടി.കെ.തങ്കമണി എന്നിവർ പ്രസംഗിച്ചു. തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികൾ തൊട്ടിൽപാലം ടൗണിൽ പ്രതിഷേധ റാലിയും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |