അങ്കമാലി: ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയോടൊപ്പം സഞ്ചരിക്കാനായത് രാജഗിരി ആശുപത്രി ഡയറക്ടർ ഫാ. ജോയി കിളിക്കുന്നേലിന് ജീവിതത്തിലെ സുവർണ നിമിഷം. സഹപാഠിയായ വി.ഡി.സതീശന്റെ സാന്നിദ്ധ്യത്തിൽ ലഭിച്ച നവ്യാനുഭവം ഇരട്ടിമധുരവുമായെന്ന് ഫാ. ജോയി പറയുന്നു.
വ്യാഴാഴ്ച രാവിലെ കോൺഗ്രസ് സംസ്ഥാന നേതാക്കളോടൊപ്പം ആശുപത്രിക്ക് മുന്നിലൂടെ കടന്നുപോയ രാഹുൽഗാന്ധിയെ ഒരു നോക്കുകാണാൻ കൈ ഉയർത്തിയപ്പോഴാണ് റോജി ജോൺ എം.എൽ.എ രാഹുലിന് ഫാ.ജോയിയെ പരിചയപ്പെടുത്തിയത്. അതോടെ ജാഥയുടെ ഒപ്പം കൂടി. ആശുപത്രിയിലെ ഫാർമസിസ്റ്റ് അലീന ഡേവിസും ലാബ് ടെക്നീഷ്യ മെറിൻ വൈസണും ഒപ്പമുണ്ടായിരുന്നു. വിശേഷങ്ങൾ ചോദിച്ചപ്പോൾ വി.ഡി സതീശൻ കോളജിൽ ഒപ്പം പഠിച്ച തന്റെ സഹപാഠിയാെണന്ന് അറിയിച്ചു. താൻ ഏതെല്ലാം മരുന്നുകളാണ് ഒഴിവാക്കേണ്ടതെന്നായിരുന്നു അലീനയോടും മെറീനയോടും രാഹുൽ ചോദിച്ചു. പ്രമേഹവും രക്ത സമ്മർദ്ദവും വരാതെ നോക്കണമെന്നായിരുന്നു അവരുടെ അഭിപ്രായം. അതിനെ തലകുലുക്കി അംഗീകരിച്ചതോടൊപ്പം ആരോഗ്യരംഗത്തെയും മറ്റ് വിശേഷങ്ങളും പങ്കുവെച്ച് ഏകദേശം 300 മീറ്ററോളം ദൂരം മൂവരും യാത്രയുടെ ഭാഗമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |