കണ്ണൂർ: പാലക്കാട് അകത്തേത്തറ ശബരി ആശ്രമ ശതാബ്ദി ഹരിജൻ സേവക് സംഘ് നവതി വിളംബര യാത്രയ്ക്ക് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ സ്വീകരണം നൽകി. യാത്ര സ്വീകരണവും , ആനന്ദതീർത്ഥ സ്വാമികളുട സഹന സമരങ്ങൾ സെമിനാറും ഡോ.പുനലൂർ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കേനന്നൂർ ഡിസ്ട്രിക്ട് ഗാന്ധി സെന്റിനറി സൊസൈറ്റി പ്രസിഡന്റ് ഇ.വി.ജി നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു.ഡോ.എൻ. രാധാകൃഷ്ണൻ ,മാത്യു എം. കണ്ടത്തിൽ, എം ടി. ജിനരാജ്, കെ.സി. കുഞ്ഞിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു. ഡോ.എ.ഗോപാലകൃഷ്ണൻ നായർ നയിക്കുന്ന യാത്ര 25 ന് പാലക്കാട് അകത്തേ തറയിൽ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |